'വലതുകാലും ഇടത് കയ്യും വെട്ടും'; 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം; പിപി ചിത്തരഞ്ജന് വധഭീഷണി
ആലപ്പുഴ: ആലപ്പുഴ എംഎല്‍എയും സിപിഎം നേതാവുമായ പിപി ചിത്തരജ്ഞന് വധഭീഷണി. വലതുകാലും ഇടത് കയ്യും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കുമെന്ന് ഭീഷണി കത്തില്‍ പറയുന്നു. എംഎല്‍എ ഹോസ്റ്റല്‍ മേല്‍വിലാസത്തിലാണ് കത്തെത്തിയത്. കുടുംബാംഗങ്ങളെ വിഷം നല്‍കി കൊല്ലുമെന്നും ഭീഷണി കത്തില്‍ പറയുന്നു.

ബെന്നി മൂവാറ്റുപുഴ എന്നയാള്‍ എഴുതിയതാണ് ഭീഷണി കത്ത്. 9 ദിവസത്തിനകം ഇന്ത്യ വിട്ടു പോകണമെന്നും കത്തില്‍ പറയുന്നു. ഇല്ലെങ്കില്‍ എഎല്‍ ഷംസീര്‍, എഎ റഹീം എന്നിവരെയും വകവരുത്തുമെന്നും കത്തില്‍ സൂചിപ്പിക്കതുന്നു. അതേസമയം, ഭീഷണി കത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി.
എംഎല്‍എ ഹോസ്റ്റലില്‍ എത്തിയ കത്തുകള്‍ പൊട്ടിച്ച് വായിച്ചപ്പോഴാണ് വധഭീഷണി കത്ത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പിപി ചിത്തരഞ്ന്‍ പറഞ്ഞു. കത്ത് അപ്പോള്‍ തന്നെ ആഭ്യന്തരവകുപ്പിന് കൈമാറി, സ്പീക്കര്‍ക്കും കൊടുത്തു. പിന്നീട് ആലപ്പുഴയിലേക്ക് മടങ്ങുകയാണ് ഉണ്ടയത്. ബക്കിയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ, നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സമാനമായ വധഭീഷണി കത്ത് മുന്‍ ആഭ്യന്തര മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. കോഴിക്കോട് നിന്ന് അയച്ച കത്താണ് തിരുവഞ്ചൂരിന് ലഭിച്ചത്. കത്തിന് പിന്നില്‍ ടിപി വധ കേസിലെ പ്രതികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇന്ത്യ വിട്ട് പോയില്ലെങ്കില്‍ വധിക്കുമെന്നാണ് കത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications