Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അവിശ്വാസത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്; എല്‍ഡിഎഫ് അംഗമെത്തിയത് സ്പീഡ് ബോട്ടില്‍, നാടകീയം

congress kerala

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ യു ഡി എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് അവിശ്വാസ പ്രമേയം പാസായത്. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ എല്‍ ഡി എഫ് വിട്ട് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും എല്‍ ഡി എഫിലെ കക്ഷിയായ എന്‍ സി പി അംഗം പ്രമേയത്തില്‍ പങ്കെടുത്തു.

പതിനാറില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കരമാര്‍ഗം വന്നാല്‍ തടയും എന്നതിനാല്‍ യു ഡി എഫ് അംഗത്തിനൊപ്പം സ്പീഡ് ബോട്ടില്‍ എത്തിയാണ് എന്‍ സി പി അംഗം അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പലും പങ്കെടുത്തത്.

എന്‍ സി പി അംഗത്തെ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് കയറുന്നത് തടയാനും ശ്രമിച്ചിരുന്നു. എല്‍ ഡി എഫിലെ മറ്റ് അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും അമ്പിളി ടി. ജോസും ഹാജരായിരുന്നില്ല. നേരത്തെ സ്വതന്ത്ര അമ്പിളി ജോസിന്റെ പിന്തുണയോടെ ആയിരുന്നു യു ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചിരുന്നത്.

രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജി വെക്കണം എന്ന ധാരണയോടെയാണ് അമ്പിളി ടി. ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നത്. എന്നാല്‍, ധാരണ പ്രകാരം കാലാവധി കഴിഞ്ഞിട്ടും അമ്പിളി ജോസ് രാജി വെക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യു ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അഞ്ചാം തീയതി ഏഴ് യു ഡി എഫ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് വൈസ് പ്രസിഡന്റും കേരള കോണ്‍ഗ്രസ്, പ്രതിനിധിയുമായ തങ്കച്ചന്‍ വാഴേച്ചിറ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എല്‍ ഡി എഫിനെ കൂട്ട് പിടിച്ച് ചെറുക്കാനായിരുന്നു ശ്രമം.

എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പു വരെ അഴിമതി ആരോപിച്ച് പ്രസിഡന്റിനെതിരേ സമരം നടത്തിയതിനു പിന്നാലെ അവരെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നതില്‍ എല്‍ ഡി എഫില്‍ ഭിന്നത വന്നു. ഇതോടെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ഇതോടെ ക്വാറം തികയില്ല എന്ന് കണ്ട് അമ്പിളി ടി ജോസ് പഞ്ചായത്ത് ഓഫിസിലെത്തി രാജികത്ത് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് തിരികെ കത്ത് വാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+