Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുചക്ര യാത്രക്കാരെ ഇടതുവശത്തുകൂടി ആക്രമിക്കും; ഫോണ്‍ കവരും, വന്‍ സംഘത്തെ പിടികൂടി പൊലീസ്

ആലപ്പുഴ: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍. കായംകുളം മുക്കടക്ക് തെക്ക് വശം ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തു വന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയില്‍ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടു പോയ കേസിലുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലം തട്ടാമല ഫാത്തിമ മന്‍സിലില്‍ മന്‍സൂര്‍ മകന്‍ മാഹീന്‍ ( 20 ), കൊല്ലം ഇരവിപുരം വാളത്തുംഗല്‍ മുതിര അയ്യത്ത് വടക്കതില്‍ ഷിഹാബുദ്ദീന്‍ മകന്‍ സെയ്ദലി ( 21 ), ഇരവിപുരം കൂട്ടിക്കട അല്‍ത്താഫ് മന്‍സിലില്‍ ഷറഫുദ്ദീന്‍ മകന്‍ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീന്‍ ( 21 ), കൊല്ലം മയ്യനാട് അലി ഹൗസില്‍ അന്‍സാരി മകന്‍ മുഹമ്മദ് ഷാന്‍ ( 25 ), കൊല്ലം മുളവന വില്ലേജില്‍ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫര്‍സാന മന്‍സിലില്‍ സനോഫര്‍ മകന്‍ യാസിന്‍ എന്ന് വിളിക്കുന്ന ഫര്‍ജാസ് ( 19 ), കൊല്ലം കോര്‍പറേഷന്‍ മണക്കാട് വടക്കേവിള തൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ മകന്‍ മുഹമ്മദ് തൗഫീഖ് ( 18 ) എന്നിവരാണ് അറസ്റ്റിലായത് .

arrest

ഇരുചക്ര വാഹന യാത്രക്കാരുടെ ഇടത് വശത്തു കൂടി ബൈക്കില്‍ ചെന്ന് പുറത്ത് അടിച്ച ശേഷം പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അമിത വേഗതയില്‍ ബൈക്കില്‍ കടന്നു കളയുന്നതാണ് ഇവരുടെ രീതി. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സജീവന്‍ 16.02.2022 രാത്രി 8 മണിയോടു കൂടി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ മുക്കടക്ക് തെക്ക് വശം അജന്താ ജംഗ്ഷനില്‍ വെച്ച് പുറത്ത് അടിച്ച ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കായംകുളം ഡി.വൈ.എസ് .പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കരീലക്കുങ്ങര മുതല്‍ കൊല്ലം വരെയുള്ള വിവിധ സി സി ടി വി ദൃശ്യങ്ങളും നിരവധി ഫോണ്‍ കോളുകളും പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

കായംകുളം സി. ഐ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി. ഐ. സുധിലാല്‍, എസ്. ഐ. ഗിരീഷ്, പോലീസുകാരായ രജീദ്രദാസ് , ഗിരീഷ്, ഷാജഹാന്‍, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ് , നിഷാദ്, മണിക്കുട്ടന്‍, ഇയാസ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+