Get Updates
Get notified of breaking news, exclusive insights, and must-see stories!

103 ഗ്രാം എംഡിഎംഎ, ഒന്നരക്കിലോ കഞ്ചാവ്; ലഹരി മരുന്ന് മൊത്തവിതരണക്കാരന്‍ അറസ്റ്റില്‍

കലവൂര്‍: ലഹരി മരുന്ന് മൊത്തവിതരണക്കാരനായ യുവാവിന് 103 ഗ്രാം എം ഡി എം എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും 1.56 കിലോ കഞ്ചാവും 385 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആലുവ കുട്ടമശേരി കീഴ്മാട് കേതേലിപ്പറമ്പില്‍ എസ് സുധീഷാണ് അറസ്റ്റിലായത്.

alappuzha

10 ഗ്രാം എം ഡി എം എയുമായി നിരവധി ക്രീമിനല്‍ കേസ് പ്രതി മാട്ടകണ്ണനെയും മറ്റ് 5 പേരെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണഞ്ചേരി പോലീസും ചേര്‍ന്ന് പിടികുടിയിരുന്നു. ഇവര്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നത് ആലുവക്കാരന്‍ സുധിഷ് ആണെന്ന് പറഞ്ഞതനുസരിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇയാളെ പിടി കുടുന്നതിനായി അന്വേഷിച്ച്‌ചെന്ന സമയം സൂര്യനഗര്‍ ഭാഗത്ത് റോഡില്‍ നില്‍ക്കുന്നത് കണ്ട് ഇയാളെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

10 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്ന് കണ്ടെത്തുകയും തുടന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാരകശേഷിയുള്ള മയക്കുമരുന്നായ 103 ഗ്രാം എം ഡി എം എയും 1-560 കിലോഗ്രാം ഗഞ്ചാവും 386 ഗ്രാം ഹാഷിഷ് ഓയിലും നാല് വടിവാളും കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

സുര്യ നഗര്‍ ഭാഗത്ത് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പോലീസിനോട് പരാതി പറഞ്ഞ സ്ത്രിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ഇയാള്‍ പ്രതിയാണ്. ജില്ലയിലെ യുവാക്കളെയും, വിദ്യാര്‍ത്ഥികളേയുംലക്ഷ്യം വെച്ച് മറ്റ് ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സിന്തറ്റിക്മയക്കുമരുന്നിനത്തില്‍പെട്ട എം ഡി എം എ , എല്‍ എസ് ഡി, കഞ്ചാവ് , ഹാഷിഷ് ഓയില്‍തുടങ്ങിയവഎത്തുന്നതായി ആലപ്പുഴ ജില്ലാപോലീസ് മേധാവി ജി. ജയദേവ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്ലാണ് അറസ്റ്റ ്‌ചെയ്തത്.

മണ്ണഞ്ചേരി എസ് എച്ച് ഒ മോഹിത് , എസ് ഐ ബിജു കെ ആര്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്അംഗങ്ങളും, സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുവാനായത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. വന്‍ തോതില്‍ എം ഡി എം എയും ഗഞ്ചാവും ആലപ്പുഴയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ വഴി എത്തുന്നുണ്ട് . ഇവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ജില്ലാ പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+