ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറിനും സ്വര്‍ണത്തിനും പുറമെ 10 ലക്ഷവും ചോദിച്ചു, സുചിത്ര നേരിട്ടത് കടുത്ത മാനസിക പീഡനം; കൂടുതല്‍ മൊഴി

Google Oneindia Malayalam News

ആലപ്പുഴ: വള്ളിക്കുന്നത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിനും പിതാവിനും എതിരെ കൂടുതല്‍ മൊഴികള്‍ പൊലീസിന് ലഭിച്ചു.

മനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തുമനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു

മരിച്ച സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ മനക് വേണ്ടി മറ്റൊരു വിവാഹം ഉറപ്പിച്ചെന്ന് പൊലീസ് പറയുന്നത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലാണ് ആ വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

സുചിത്ര ആത്മഹത്യ ചെയ്ത സമയത്ത് ഭര്‍തൃമാതാവ് സുലോചനയുമായി വഴക്കുണ്ടായെന്നും അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. മകന് സൈനിക ഉദ്യോഗസ്ഥാനയത് കൊണ്ട് കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്നായിരുന്നു മാതാവിന്റെ വാദം. ഇതേ തുടര്‍ന്നായിരുന്നു പടനിലം സ്വദേശിനിയുമായുള്ള വിവാഹ ആലോചന ഉപേക്ഷിച്ചത്.

2

തുടര്‍ന്നാണ് സുചിത്രയെ വിഷ്ണു വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ വിഷ്ണു ഫോണിലൂടെ പെണ്‍കുട്ടിയെ വിളിച്ച് അധിക്ഷേപിച്ചെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുചിത്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പാണ് കുടുംബം പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടത്.

3

തങ്ങളേക്കാള്‍ സാമ്പത്തിക ശേഷിയുടെ കുടുംബത്തില്‍ നിന്ന് മാത്രം മകന് വേണ്ടി വിവാഹം ആലോചിച്ചാല്‍ മാത്രിയെന്നായിരുന്നു വിഷ്ണുവിന്റെ മാതാപിതാക്കള്‍ ബ്രോക്കര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷ്ണുവിന്റെ അച്ഛന്‍ ഉത്തമന് കൂലിപ്പണിയായിരുന്നു. ഇക്കാര്യം ബ്രോക്കര്‍മാര്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചന.

4

സുചിത്രയുമായുള്ള വിവാഹം നടക്കണമെങ്കില്‍ കാറ് വാങ്ങിത്തരണമെന്ന് വിഷ്ണുവിന്റെ കുടുംബം പറഞ്ഞിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ കാര്‍ വാങ്ങി നല്‍കാന്‍ കുടുംബം തയ്യാറായി. സ്വര്‍ണാഭരണങ്ങള്‍ കാര്‍ എന്നിവ കൂടാതെ പത്ത് ലക്ഷം രൂപ കൂടി വിഷ്ണുവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.

5

വിഷ്ണുവിന്റെ സഹോദരിക്ക് വേണ്ടിയാണ് ഈ തുക ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പണം നല്‍കാന്‍ കുറച്ച് സാവകാശം വേണമെന്ന് സുചിത്രയുടെ വീട്ടുകാര്‍ ചോദിച്ചെങ്കിലും അവര്‍ തയ്യാറായില്ല. അതിന്റെ പേരില്‍ നിരന്തരം പീഡനം അനുഭവിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞതായി സുചിത്രയുടെ വീട്ടുകാര്‍ പറയുന്നു. സുചിത്ര മരിക്കുന്ന ദിവസം വഴക്കിട്ടിട്ടുണ്ടെന്ന് ഭര്‍തൃമാതാവും സമ്മതിക്കുന്നു.

6

ഭര്‍തൃവീട്ടില്‍ നിന്ന് നേരിട്ട കടുത്ത മാനസിക പീഡനമാണ് സുചിത്രയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷ്ണുവിന്റെ മാതാപിതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സുചോന അട്ടക്കുളങ്ങര വനിത ജയിലിലും ഉത്തമന്‍ ആലപ്പുഴ ജില്ലാ ജയിലിലുമാണുള്ളത്.

അഹമ്മദ് ദേവര്‍കോവില്‍ രാജിയിലേക്ക്? നിലപാട് കടുപ്പിച്ച് സിപിഎം,രണ്ട് വിഭാഗവും മുന്നണിക്ക് പുറത്താവുംഅഹമ്മദ് ദേവര്‍കോവില്‍ രാജിയിലേക്ക്? നിലപാട് കടുപ്പിച്ച് സിപിഎം,രണ്ട് വിഭാഗവും മുന്നണിക്ക് പുറത്താവും

35 അക്കൗണ്ടുകളുള്ള ഇഎന്‍ ചന്ദ്രിക ആരാണ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല, വെട്ടിലാകുമോ സിപിഎം35 അക്കൗണ്ടുകളുള്ള ഇഎന്‍ ചന്ദ്രിക ആരാണ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല, വെട്ടിലാകുമോ സിപിഎം

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
ജോഷാണ് താരം..! How josh creators had come to #SayNOToDowry | Oneindia Malayalam

English summary
Alappuzha Police Says, Suchitra committed suicide due to mental torture at her husband's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X