Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്തരഞ്ജനെ തരംതാഴ്ത്തി, ഷാനവാസിനെ പുറത്താക്കി; വിഭാഗീയതയില്‍ കര്‍ശന നടപടിയുമായി സിപിഎം

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജന്‍ എം എല്‍ എയേയും എം സത്യപാലിനേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതോടൊപ്പം മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുകുയും ചെയ്തു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയ കമ്മിറ്റികളാണ് നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടത്. ഇതോടൊപ്പം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ എല്ലാവര്‍ക്കും താക്കീത് നല്‍കാനും തീരുമാനമായിട്ടുണ്ട്. സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്താണ് അന്തിമമാക്കുക.

pp chitharanjan

എം വി ഗോവിന്ദന്‍ തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും ഗോവിന്ദന്‍ പങ്കെടുക്കുന്നുണ്ട്. വിഭാഗീയതയില്‍ പി പി ചിത്തരഞ്ജന്‍, സത്യപാലന്‍ സി കെ. സദാശിവന്‍, ടി കെ. ദേവകുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വി. ബി അശോകന്‍ എന്നിവരുള്‍പ്പെടെ നാല്‍പ്പതില്‍ അധികം പേരോടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരണം തേടിയിരുന്നത്.

ഇവരുടെ മറുപടി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചു. ശേഷം തുടര്‍നടപടിക്കായി ജില്ലാ ഘടകത്തിന് കൈമാറി. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആണ് നടപടി പ്രഖ്യാപിച്ചത്. നേരത്തെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തകഴി, ഹരിപ്പാട്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത് ഏരിയ സമ്മേളനത്തില്‍ വിഭാഗീയതയുണ്ടായതായി പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ ആണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചത്. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരും ജില്ലാ സെക്രട്ടറി ആര്‍ നാസറിനെ അനുകൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞ് വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്നാണ് റിപ്പോര്‍ട്ട്.

ഹരിപ്പാട്, ആലപ്പുഴ സൗത്ത് കമ്മിറ്റികളിലാണ് ഏറ്റവും കൂടുതല്‍ വിഭാഗീയത പ്രകടമായിരുന്നത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ഒന്നാക്കി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി ബി ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കിയിട്ടുണ്ട്. ഹരിപ്പാട്ട് ഏരിയ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ എച്ച് ബാബുജാനാണ് സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കൊച്ചി, പാലക്കാട് ജില്ലകളിലെ അച്ചടക്കനടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് സി പി എം ആലപ്പുഴയിലും നടപടിയിലേക്ക് കടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+