ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാനറുകള്‍ നീക്കിയാലും സ്ഥാനാര്‍ത്ഥികള്‍ക്ക് എട്ടിന്റെ പണി, തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും

Google Oneindia Malayalam News

ആലപ്പുഴ: പൊതു സ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും അടിയന്തിരമായി നീക്കി അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താന്‍ വരണാധികാരികള്‍ നോട്ടീസ് നല്‍കിത്തുടങ്ങി. നീതിപൂര്‍വ്വവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പൊതു നിരീക്ഷരുടെ യോഗത്തിലെ നിര്‍ദ്ദേശപ്രകാരമാണിത്.

1

പൊതു നിരീക്ഷകര്‍ വിളിച്ച യോഗത്തില്‍ വരണാധികാരികള്‍, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവര്‍ പങ്കെടുത്തു. മറ്റ് തീരുമാനങ്ങള്‍. ജില്ലയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുമ്പോഴും പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും അധികരിച്ച് വരുന്നത് ആശങ്കയുളവാക്കുന്നതായി നിരീക്ഷകര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേസെടുക്കുന്നതും പരിഗണിക്കണം. വോട്ടെടുപ്പ് വരെയുള്ള ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ആന്റീ ഡി ഫേസ്‌മെന്ര് സ്‌ക്വാഡിന്റെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. സ്‌ക്വാഡിലെ സംഘാംഗങ്ങള്‍ എല്ലാവരും തന്നെ ജോലി സമയത്ത് ഉണ്ടാകണം. ഇവര്‍ക്ക് ജോലിക്കായി നിശ്ചിത സ്ഥലങ്ങള്‍ നിശ്ചയിച്ച് നല്‍കണണെന്ന് വരണാധികാരികളോട് ആവശ്യപ്പെട്ടു. ഏതെല്ലാം സ്ഥാനാര്‍ഥികളുടെ നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത് എന്ന് ചൂണ്ടിക്കാട്ടി വരണാധികാരിക്ക് സ്‌ക്വാഡ് എല്ലാദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേക റിപ്പോര്‍ട്ട് നല്‍കണം.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ആന്റീ ഡീ ഫേസ് മെന്ര് ടീമിന്രെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് നിരീക്ഷകര്‍ക്ക് നല്‍കണം. ഞായറാഴ്ച മുതല്‍ ഇതിനായി പ്രത്യേക ഡ്രൈവ് ആരംഭിക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. പോളിംഗ് സ്റ്റേഷനുകള്‍ , ചുറ്റുുപാടുകള്‍ എന്നിവ വൃത്തിയാക്കും. പോളിങ് ബൂത്തുകളിലെ മാര്‍ക്കിങ്ങും ഉടന്‍ പൂര്‍ത്തിയാക്കും. അതത് നിയമസഭാ മണ്ഡലങ്ങളില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
banner removing will included in election expenses says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X