ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ പക്ഷിപ്പനി; 9048 താറാവുകളെ നശിപ്പിച്ചു, റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന തുടരുന്നു

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി ജില്ല ഭാരണകൂടം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ നശിപ്പിച്ചു.

ഇവയെ കത്തിക്കുന്നതിന് ഇന്നലെ ആരംഭിച്ച നടപടികള്‍ തുടരുകയാണ്. മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

alappuzha

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം നടന്നിരുന്നു. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. കൂടാതെ രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക് , അമ്പലപ്പുഴ വടക്ക് , എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക . തകഴി പഞ്ചായത്ത് 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനും പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു .

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടികളെ നിയോഗിച്ച് ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.

ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഇവടെ പരിശോധിക്കുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

Recommended Video

cmsvideo
ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

English summary
Bird flu in Alappuzha; 9048 ducks were destroyed and Rapid Response Team continues Inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X