ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ വികേന്ദ്രീകൃത വിപണന സംവിധാനം: മന്ത്രി വി.എസ്.സുനില്‍ കുമാര്‍

Google Oneindia Malayalam News

ആലപ്പുഴ: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനും വിറ്റഴിക്കാനുമായി വികേന്ദ്രീകൃത വിപണനസംവിധാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയാണെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ കുട്ടനാട് എഫ്.എം. 90.0 ന്റെ ഉദ്ഘാടനവും സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

alappuzha

നൂറിലധം ആഴ്ച്ചച്ചന്തകള്‍ സംസ്ഥാനത്ത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സഹകരണസംഘങ്ങളും സഹകരണബാങ്കുകളും കൃഷി വകുപ്പും ചേര്‍ന്നാണ് ഇതിനാവശ്യമായ സഹായം നല്‍കുന്നത്. മൊത്ത-ചില്ലറ വില്പനയിലെ വില വ്യത്യാസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഹോര്‍ട്ടികോര്‍പ് കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചു. വി.എഫ്.പി.സി.കെ.യുടെ 65 തളിര്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചു.

32 എണ്ണം ഉടന്‍ ആരംഭിക്കും. കൃഷി വകുപ്പിന്റെ ഗ്രാമീണ ചന്തകളും നഗരങ്ങളില്‍ തെരുവുചന്തകളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 30 ആഴ്ചച്ചന്തകള്‍ ആരംഭിച്ചു. 43 എണ്ണം കൂടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി ആധ്യക്ഷ്യം വഹിച്ചു. കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ അഡ്വ. ജോയിക്കുട്ടി ജോസ്, പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.സി. സിദ്ധാര്‍ത്ഥന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജേന്ദ്രലാല്‍, മധു ജോര്‍ജ് മത്തായി, ഡോ. കെ.ജി. പദ്മകുമാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ലത മേരി ജോര്‍ജ്, കെ.സി.പി.എം. ജോയിന്റ് ഡയറക്ടര്‍ ഷേര്‍ളി ജോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി എ. ആന്റണി, സി. മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ജീവശ്വാസമാണെന്ന് പ്രഖ്യാപിച്ചതാണോ അയോഗ്യത? സലിം കുമാറിനെ പിന്തുണച്ച് കെസി വേണുഗോപാൽ കോണ്‍ഗ്രസ് ജീവശ്വാസമാണെന്ന് പ്രഖ്യാപിച്ചതാണോ അയോഗ്യത? സലിം കുമാറിനെ പിന്തുണച്ച് കെസി വേണുഗോപാൽ

 ആ മരണം ഞാനറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം: അവന്റെ കല്ലറയ്ക്ക് അടുത്തുപോയി, ആ അപകടത്തെക്കുറിച്ച് നോബി മാർക്കോസ് ആ മരണം ഞാനറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം: അവന്റെ കല്ലറയ്ക്ക് അടുത്തുപോയി, ആ അപകടത്തെക്കുറിച്ച് നോബി മാർക്കോസ്

 പേരാവൂര്‍ പിടിക്കാന്‍ വീണ്ടും കെകെ ശൈലജ എത്തുമോ; ഉറച്ച് കോട്ടയെന്ന് കോണ്‍ഗ്രസ്-മണ്ഡല പരിചയം പേരാവൂര്‍ പിടിക്കാന്‍ വീണ്ടും കെകെ ശൈലജ എത്തുമോ; ഉറച്ച് കോട്ടയെന്ന് കോണ്‍ഗ്രസ്-മണ്ഡല പരിചയം

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പനശാല, ലക്ഷ്യം കൈവരിച്ചെന്ന് മന്ത്രി പി തിലോത്തമന്‍കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പനശാല, ലക്ഷ്യം കൈവരിച്ചെന്ന് മന്ത്രി പി തിലോത്തമന്‍

English summary
Decentralized marketing system to ensure fair prices to farmers Says Minister VS Sunil Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X