ഗര്‍ഭിണിയാണെന്ന് പോലും നോക്കിയില്ല, രജനിക്കൊപ്പം ജീവിക്കാന്‍ ക്രൂരകൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആലപ്പുഴ: സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക വിവരമാണ് കഴിഞ്ഞ മണിക്കൂറില്‍ ആലപ്പുഴയില്‍ നിന്നും പുറത്തുവന്നത്. കൈനകരിയില്‍ കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഈ യുവാവിന്റെ ആദ്യത്തെ കാമുകിയായിരുന്നു കൊല്ലപ്പെട്ട യുവതി. അനിതയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പൊലീസ് നടത്തുന്നത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

കൊലപ്പെട്ട അനിത കാമുകനായ പ്രതീഷില്‍ നിന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് പറയുന്നു. മലപ്പുറം സ്വദേശിയാണ് കാമുകനായ പ്രതീഷ്. ഇയാളുടെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശി രജനിയുടെ സഹായത്തോടെയാണ് കൊലപപാതകം ആസൂത്രണം ചെയ്തത്. രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളുകയായിരുന്നു.

രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് അനിത പ്രതീഷിനൊപ്പം നാട് വിട്ടിരുന്നു. കായംകുളത്തെ അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് രണ്ട് പേരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായപ്പോല് അനിത കുടുംബം ഉപേക്ഷിച്ച് ഇയാളോടൊപ്പം നാടുവിടുകയായിരുന്നു.

പിന്നീട് കോഴിക്കോട്, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായി ഇവര്‍ താമസിച്ചു. ആലത്തൂരിലെ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തത്. ഇതിനിടെയാണ് അനിത ഗര്‍ഭിണിയായത്. ഈ സമയത്തായിരുന്നു പ്രതീഷ് കൈനകരി സ്വദേശിയായ മറ്റൊരു യുവതിയെ പരിചയപ്പെടുന്നത്. ഇവരുടെ പ്രണയത്തിലായതോടെയാണ് എല്ലാം മാറി മറിഞ്ഞത്.

നേരത്തെ ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ആളാണ് രജനി. തുടര്‍ന്ന് രജനി.ുമായി ഒന്നിച്ച് കഴിയാന്‍ പ്രതീഷ് ാരംഭിച്ചു. എന്നാല്‍ അനിത ഗര്‍ഭിണിയായതോടെ അവരെ ഒഴിവാക്കാനുള്ള ശ്രമം പ്രതീഷ് തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് അനിതയെ ആലത്തൂരില്‍ നിന്ന് കൈനകരിയിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.

അവിടെ എത്തിയ അനിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബോധരഹിതയായ അനിത മരിച്ചെന്നു കരുതി ഇരുവരും ആറ്റിലേക്ക് തള്ളുകയായിരുന്നു. ആറ്റില്‍ വീണതിന് ശേഷമാണ് അനിത കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ അനിത ആറ് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന്സമീപം മൃതദേഹം കണ്ടത്. ഞായറാഴ്ച സഹോദരന് എത്തിയാണ് അനിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ചാണ് കൊലപാതകമാണെന്ന് മനസിലായത്. തുടര്‍ന്ന് ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications