Get Updates
Get notified of breaking news, exclusive insights, and must-see stories!

150 കോടി ചെലവില്‍ കരുണാകര ഗുരു ജന്മഗൃഹം ഉയരും; 163 അടി ഉയരം, നിര്‍മ്മാണോദ്ഘാടനം മമ്മൂട്ടി

ആലപ്പുഴ: ശാന്തിഗരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ജന്മാനാടായ ചന്തിരൂരിലെ ആശ്രമത്തില്‍ ജന്മഗൃഹം സമുച്ചയും ഉയരുന്നു. 163 അടി ഉയരത്തില്‍ 150 കോടി ചെലവിലാണ് സമുച്ചയം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജന്മഗൃഹത്തിന് ശിലയിട്ടത്. എന്നാല്‍ കൊവിഡ് കാരണം നിര്‍മ്മാണം നിന്നുപോകുകയായിരുന്നു. സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഈ വരുന്ന ഞായറാഴ്ച നടന്‍ മമ്മൂട്ടി നിര്‍വഹിക്കും.

വേമ്പനാട് കായലിന്റെ കൈവഴിയായ കൈതപ്പുഴ കായലിനോട് ചേര്‍ന്ന അഞ്ചടി പാടശേഖരത്തിനു സമീപം 7 ഏക്കറിലാണ് ഗുരുവിന്റെ ജന്മഗൃഹസ്ഥലം. ഇവിടെ ഉണ്ടായിരുന്ന കുടിലിന്റെ സ്ഥാനത്താണ് പുതിയ സമുച്ചയം ഉയരുന്നത്. സമുച്ചയം സൗരയൂഥ കണക്കിനെ ആസ്പദമാക്കിയാണ് നിര്‍മിക്കുക.

alappuzha

9 അടി ഉയരമുള്ള 27 ആനകളും മറ്റ് ശില്‍പങ്ങളും, സ്വര്‍ണ കൊടിമരം, 12 അടി ഉയരുമുള്ള കല്‍വിളക്കുകള്‍, 41 അടി ഉയരമുള്ള 21 ഇതളോടുകൂടി തടിയില്‍ തീര്‍ക്കുന്ന താമരശില്‍പം, ഇതിന് മുകളിലായി യൂറോപ്യന്‍ രീതിയിലുള്ള ഫ്രെസ്‌കോ ചിത്രകലയിലുള്ള അലങ്കാരങ്ങള്‍ എന്നിവ നിര്‍മിക്കും.

അദ്യഘട്ടത്തില്‍ 20 കോടി ചെലവിട്ട് ജന്മഗൃഹം സമുച്ചയം പൂര്‍ത്തീകരിക്കും. 163 അടി ഉയരമുള്ളതിനാല്‍ സമുച്ചയത്തിനുള്ളില്‍ 41 അടിയില്‍ തടിയില്‍ തീര്‍ത്ത താമരയുടെ രൂപത്തിലുള്ള ശരകുടവും അതിനുള്ളില്‍ കരുണാകര രൂപവും ഉണ്ടാകും. ഗുരുവിന്റെ 100ാം ജന്മദിനമായ 2027 സെപ്റ്റംബര്‍ 1ന് സമുച്ചയത്തിന്റെ ഒന്നാംഘട്ടം തുറന്നുകൊടുക്കുമെന്നാണ് ആശ്രമം അധികൃതര്‍ വ്യക്തമാക്കുന്നത്.

ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മുഖമണ്ഡപം, പ്രദക്ഷിണ പഥം, ധ്വജസ്തംഭം, 4500 പേരെ ഒരേ സമയത്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രാര്‍ത്ഥനാലയം, തീര്‍ത്ഥ മണ്ഡപം എന്നിവ ഇതിനുള്ളിലുണ്ടാകും. ലൈബ്രൈറി, മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും.

രാജസ്ഥാന്‍ പിങ്ക് സാന്‍ഡ് സ്റ്റോണ്‍, ഇറ്റാലിയന്‍ കറാറ മാര്‍ബിള്‍, കളേഴ്‌സ് ക്രിസ്റ്റല്‍സ് സ്റ്റോണ്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. ഗുരുവിന്റെ ജീവചരിത്രം ഉള്‍പ്പെടുന്ന വിഷ്വല്‍ മ്യൂസിയവും സ്ഥാപിക്കും. തിരുവനന്തപുരത്ത് ശാന്തിഗിരിയില്‍ 91 അടിയില്‍ തീര്‍ത്ത താമര പര്‍ണശാല രൂപകല്‍പന ചെയ്ത ആലപ്പുഴ സ്വദേശി വിക്ടര്‍ പൈലിയാണ് സമുച്ചയവും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+