ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് അരിത ജയിച്ചേക്കും, ആരിഫിന്റെ പ്രസംഗം പാരയാകും, സിപിഎമ്മിലെ വിലയിരുത്തല്‍

Google Oneindia Malayalam News

ആലപ്പുഴ: കായംകുളത്ത് ഇത്തവണ അരിതാ ബാബു വിജയിച്ചേക്കും. സിപിഎമ്മിനുള്ളിലെ വിലയിരുത്തല്‍ ആരിഫ് എംപിയുടെ ഹരിതയ്‌ക്കെതിരെയുള്ള പരാമര്‍ശം വലിയ തിരിച്ചടി നല്‍കുമെന്നാണ്. ജില്ലയിലെ ചില എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുന്നതിന് നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ക്കെതിരെ അന്വേഷണം നടക്കാനാണ് സാധ്യത. ആരിഫ് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി അവസാന ദിനങ്ങളില്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തന്നെയാണ് വിലയിരുത്തല്‍.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

1

നേരത്തെ തന്നെ ജി സുധാകരന്‍ തന്നെ കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്ന് പറഞ്ഞിരുന്നു. അതിന് സമാനമായ വിലയിരുത്തലിലാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും. പ്രതിഭയ്ക്ക് എളുപ്പത്തില്‍ ജയിക്കാവുന്ന മണ്ഡലമായിരുന്നു കായംകുളം. ഇവിടെ അനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ചേര്‍ത്തലയിലും മാവേലിക്കരയിലും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായതും നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ഇതാണ് ജില്ലയില്‍ ഏറ്റവും തലവേദന സിപിഎമ്മിനുണ്ടാക്കിയത്.

ആരിഫിന്റെ പോസ്റ്ററുകള്‍ ജില്ലയിലെ ഏഴ് മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അമ്പലപ്പുഴയില്‍ മാത്രമാണ് ഇത് വിവാദമായത്. ഇത് അന്വേഷിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റിലെ ആവശ്യം. ഓരോ മണ്ഡലത്തിലും ആരാഫിന്റെ ചിത്രം അടങ്ങുന്ന പോസ്റ്റര്‍ പ്രചാരണത്തിന് ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 5000 പോസ്റ്റര്‍ മാത്രമാണ് തയ്യാറാക്കി നല്‍കിയതെന്നാണ് ആരോപണം. അതേസമയം തുടക്കം മുതല്‍ കായംകുളത്ത് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രതിഭയ്‌ക്കെതിരെ പ്രാദേശികമായി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇത് പക്ഷേ അവരോടുള്ള വിദ്വേഷം കൊണ്ട് മാത്രമായിരുന്നു.

മികച്ച എംഎല്‍എ എന്ന പേര് അവര്‍ക്കുണ്ട്. ഇത്തവണ ജി സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സുധാകരന്‍ പ്രചാരണത്തിനായി വന്നിരുന്നുവെങ്കില്‍ അവിടെ പ്രതിഭ വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമായിരുന്നു. ഒരു സംസ്ഥാന നേതാവ് പ്രചാരണത്തില്‍ നിന്ന് അവസാന നിമിഷം വരെ വിട്ടുനിന്നു. ഇയാള്‍ പ്രചാരണത്തിന് നേതൃത്വം വഹിക്കേണ്ടയാളാണ്. ഈ പരാതി മുഖ്യമന്ത്രിക്കാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് ആലപ്പുഴയിലെ കാര്യങ്ങള്‍ കാണുന്നത്. നേരത്തെ മുഖ്യമന്ത്രി ശക്തമായ പ്രചാരണം വേണമെന്ന നിര്‍ദേശിച്ച ജില്ലയാണിത്. കടുത്ത നടപടി തന്നെയുണ്ടാവും.

English summary
kerala assembly election 2021: arif mp's statement misused by ldf leaders says cpm secreteriat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X