Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്, മാവേലിക്കരയിലും അരൂരിലും ഇവര്‍, ആലപ്പുഴയില്‍ കളിമാറ്റി കോണ്‍ഗ്രസ്!!

ആലപ്പുഴ: കോണ്‍ഗ്രസ് ഇത്തവണ ആലപ്പുഴയില്‍ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. ജില്ല പിടിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കം കൈവിട്ടത് വലിയ തിരിച്ചടിയായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ഇത്തവണ എ ഗ്രൂപ്പിന് പ്രാധാന്യമുള്ള പട്ടികയാണ് ഒരുങ്ങുന്നത്. പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ പോരാട്ടം കടുക്കും.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

ഒമ്പതും തൂത്തുവാരണം

ഒമ്പതും തൂത്തുവാരണം

ഒമ്പത് നിയമസഭാ മണ്ഡലങ്ങളും തൂത്തുവാരണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം. ചില വെല്ലുവിളികള്‍ ജില്ലയിലുണ്ട്. സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങള്‍ ആലപ്പുഴയില്‍ നിര്‍ണായകമാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിന് സമ്മതിക്കുന്നുമില്ല. അതുകൊണ്ട് ഒരു പേര് നിര്‍ദേശിക്കാന്‍ സാധിച്ചിട്ടില്ല. പൊതുസമ്മതരെ കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പ്രാദേശികമായി നേതൃത്വം എതിര്‍ക്കുന്നുണ്ട്. അതുകൊണ്ട് എ ഗ്രൂപ്പിന് കാര്യങ്ങള്‍ കൈമാറിയിരിക്കുകയാണ്.

ചെങ്ങന്നൂരില്‍ കടുപ്പം

ചെങ്ങന്നൂരില്‍ കടുപ്പം

ചെങ്ങന്നൂര്‍ പിടിക്കാന്‍ തന്നെയാണ് ഇത്തവണ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. സജി ചെറിയാന്‍ ശക്തനാണ്. ബിജെപിയുടെ വലിയ വളര്‍ച്ചയും ഇവിടെയുണ്ട്. നേമത്ത് ഉമ്മന്‍ ചാണ്ടി അടക്കം പരീക്ഷിക്കാന്‍ ഒരുങ്ങിയത് പോലുള്ള തന്ത്രമാണ് ഇവിടെയും പയറ്റുന്നത്. പിസി വിഷ്ണുനാഥിനോട് മത്സരിക്കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എ ഗ്രൂപ്പിനും സമ്മതം. ഉമ്മന്‍ ചാണ്ടിക്കും വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ മത്സരിക്കണമെന്നാണ് അഭിപ്രായം.

നോട്ടം കൊല്ലത്തേക്ക്

നോട്ടം കൊല്ലത്തേക്ക്

വിഷ്ണുനാഥ് കൊല്ലം ജില്ലയില്‍ മത്സരിക്കാനാണ് താല്‍പര്യം കാണിക്കുന്നത്. ബിന്ദു കൃഷ്ണയെ കൊല്ലത്ത് നിന്ന് മാറ്റി ചാത്തന്നൂരില്‍ മത്സരിപ്പിക്കണമെന്നും വിഷ്ണുനാഥ് ആഗ്രഹിക്കുന്നുണ്ട്. ബിന്ദു കൃഷ്ണ മാറുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതേസമയം വിഷ്ണുനാഥ് വന്നിട്ടില്ലെങ്കില്‍ വേറെയും പ്രമുഖരെ ഇവിടെ ഇറക്കാന്‍ പദ്ധതിയുണ്ട്. എ ഗ്രൂപ്പിന്റെ സീറ്റാണ് ഇത്. ചാണ്ടി ഉമ്മന്‍, എം മുരളി, എബി കുര്യാക്കോസ് എന്നിവരുടെ പേരുകളാണ് പിന്നീടുള്ളത്. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം ശക്തമാണ്.

മാവേലിക്കരയിലും അരൂരിലും

മാവേലിക്കരയിലും അരൂരിലും

മാവേലിക്കരയും അരൂരും കോണ്‍ഗ്രസ് ഇത്തവണ പിടിക്കണമെന്ന് ഉറപ്പിക്കുന്ന സീറ്റുകളാണ്. മാവേലിക്കരയില്‍ കെകെ ഷാജുവിനെയാണ് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. പ്രവര്‍ത്തന മികവും അദ്ദേഹത്തിനുണ്ട്. അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ കളത്തിലിറക്കും. സുധാകരനുമായിട്ടുള്ള വിവാദങ്ങള്‍ അവരെ തല്‍ക്കാലം ബാധിച്ചിട്ടില്ല. രമേശ് ചെന്നിത്തലയുടെ പിന്തുണയും ഷാനിമോള്‍ക്കുണ്ട്. ഹരിപ്പാട് ചെന്നിത്തല തന്നെ മത്സരിക്കും. കായംകുളത്ത് എം ലിജു മത്സരിക്കുമെന്നാണ് വ്യക്തമാക്കിയത്.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ചേര്‍ത്തലയില്‍ എസ് ശരത്, ആലപ്പുഴയില്‍ കെഎസ് മനോജ്, അമ്പലപ്പുഴയില്‍ എഎ ഷുക്കൂര്‍, അല്ലെങ്കില്‍ എആര്‍ കണ്ണനോ സ്ഥാനാര്‍ത്ഥിയാവും.അമ്പലപ്പുഴയിലൊക്കെ ജയിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.അതേസമയം ചെങ്ങന്നൂര്‍ പിടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബിജെപിക്ക് ഇവിടെ ശക്തമായ ആധിപത്യമുണ്ട്. സാമുദായിക ഘടകങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥി വന്നാല്‍ സജി ചെറിയാനെ വീഴ്ത്താമെന്ന് പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിന് കിട്ടുമോ

ഐ ഗ്രൂപ്പിന് കിട്ടുമോ

ഐ ഗ്രൂപ്പിന് ഈ സീറ്റ് നല്‍കണമെന്ന് ആവശ്യമുണ്ട്. എ ഗ്രൂപ്പിന് അതിനും എതിര്‍പ്പില്ല. കെപിസിസിയുടെ ജനറല്‍ സെക്രട്ടറി ബാബു പ്രസാദിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. 15ന് ചെന്നിത്തലയുടെ യാത്ര ജില്ലയിലെത്തുന്നുണ്ട്. ഇതിനിടെ ചര്‍ച്ചകള്‍ നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഐ ഗ്രൂപ്പുമായി വിട്ടുവീഴ്ച്ചയ്ക്ക് എ ഗ്രൂപ്പ് തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം മുതിര്‍ന്ന നേതാക്കള്‍ ചെങ്ങന്നൂര്‍ പിടിക്കുന്ന കാര്യം കടുപ്പമാണെന്ന് പറയുന്നു.

കുന്നത്തുനാട്ടില്‍ സജീന്ദ്രന്‍

കുന്നത്തുനാട്ടില്‍ സജീന്ദ്രന്‍

കുന്നത്തുനാട്ടില്‍ നിന്ന് താന്‍ എങ്ങോട്ടും പോകില്ലെന്ന് വിപി സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ട്വന്റി 20യെ പേടിച്ച് എങ്ങോട്ടും പോകില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ചിട്ടുണ്ടാവും. പക്ഷേ നിയമസഭയില്‍ മത്സരം ഇടതും വലതും തമ്മിലാണ്. അവിടെ ട്വന്റി 20 പ്രസക്തിയില്ലാത്തവരാണെന്നും സജീന്ദ്രന്‍ പറയുന്നു. കുന്നത്തുനാട്ടില്‍ നിന്ന് വെറും മൂവായിരത്തില്‍ താഴെ വോട്ടിനാണ് സജീന്ദ്രന്‍ കഴിഞ്ഞ തവണ വിയിച്ചത്. ട്വന്റി ട്വന്റി നേടിയ നാല് പഞ്ചായത്തും കുന്നത്തുനാട്ടിലാണ്. അവര്‍ മത്സരിച്ചാല്‍ സജീന്ദ്രന്‍ തോല്‍ക്കാനുള്ള സാധ്യത ശക്തമാണ്. വൈക്കം, കോങ്ങാട് മണ്ഡലം സജീന്ദ്രന്‍ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+