• search
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകി വ്യോമസേനയുടെ താല്‍ക്കാലിക ആശുപത്രി

  • By desk

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നഗരത്തിലെ ആര്‍ട്ട് ഗാലറിയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ആശുപത്രിയില്‍ ഓരോ ദിവസവും എത്തുന്നത് ഇരുന്നൂറിലധികം രോഗികള്‍. ആഗസ്റ്റ് 25 മുതലാണ് പൂര്‍ണ രീതിയില്‍ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രളയ ബാധിതര്‍ക്ക് ചികിത്സാ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ വ്യോമസേന ഡോക്ടര്‍മാരെ ഇവിടേക്ക് നിയോഗിച്ചത്. ഡല്‍ഹിയിലെ ഹിന്‍ടണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ വിങ് കമാന്‍ഡര്‍ ആയ അനുമേഹയാണ് ക്യമ്പിന്റെ ചുമതലക്കാരി.

കേരള ഭായിമാരെ സഹായിക്കാന്‍ മറുനാടന്‍ ഭായിമാര്‍; പിരിച്ചു നല്‍കിയത് 25,000

മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഒ.പിക്ക് പുറമേ 10 ബെഡുകളും ഒരു എമര്‍ജന്‍സി റൂമും ഒരുക്കിയിട്ടുണ്ട്. നെബുലൈസേഷന്‍ ചെയ്യാനുള്ള സൗകര്യം, മള്‍ട്ടി മോണിറ്റര്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മൊബൈല്‍ ലബോറട്ടറി, ചെറിയ മുറിവുകള്‍ തുന്നാനുള്ള മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഡിസ്‌പെന്‍സറി, ഇസിജി സൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. 11 പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്ളതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ലിവര്‍, കിഡ്‌നി പ്രവര്‍ത്തനം പരിശോധിക്കുന്നതിനുള്ള ടെസ്റ്റ്, ഹീമോഗ്ലോബിന്‍ ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൈഫോയ്ഡ്, ഡെങ്കി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി പല രോഗങ്ങളും കണ്ടെത്തുന്നതിനുള്ള എമര്‍ജന്‍സി കിറ്റുകളും ഇവിടെ ലഭ്യമാണ്.

hospital

രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് പ്രവര്‍ത്തന സമയം. ആവശ്യമെങ്കില്‍ കുട്ടനാടിന്റെ വിവിധഭാഗങ്ങളിലേക്ക് പോകാനുള്ള മൊബൈല്‍ യൂണിറ്റ് ഒരുക്കാനും ഇവര്‍ സന്നദ്ധരാണ്.

cmsvideo
    സൈന്യത്തിന് നന്ദി അറിയിച്ച് കേരളം | Kerala Flood |Oneindia malayalam
    ആശുപത്രിയില്‍ എത്തുന്ന മുതിര്‍ന്ന രോഗികളില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഷുഗറും ഉളളതായി ശ്രദ്ധയില്‍പ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രായം ചെന്നവരിലാണ് ഇത് അധികവും കണ്ടത്. പ്രളയക്കെടുതിയുടെ മാനസിക സമ്മര്‍ദ്ദവും ദുരന്തമേഖലയില്‍ നിന്ന് വന്നവര്‍ സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ നിര്‍ത്തിയതുമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

    കൂടുതൽ ആലപ്പുഴ വാർത്തകൾView All

    English summary
    A temporary hospital at Art Gallery in Alappuzha

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more