Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നപ്ര വയലാറില്‍ പുഷ്പചക്രം അര്‍പ്പിച്ച് തുടക്കം, ടീം പിണറായിക്ക് ഇനി സത്യപ്രതിജ്ഞ

ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമും. മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ 21 അംഗങ്ങളും സമരഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തി. കൊവിഡ് കാരണമുള്ള പരിമിതികള്‍ കണക്കിലെടുക്കാതെ പതിവുകള്‍ക്കൊന്നും മുടക്കമില്ലാതെ നേതാക്കള്‍ ആദരമര്‍പ്പിക്കാനെത്തി. ഇനി അവരെ കാത്തിരിക്കുന്നത് സത്യപ്രതിജ്ഞയാണ്.

1

എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും അധികാരമേല്‍ക്കും മുമ്പ് പുന്നപ്ര വയലാര്‍ സമരഭൂമിയിലെത്തി ആദരമര്‍പ്പിച്ചാണ് പുറപ്പെടാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ചടങ്ങില്‍ തിരക്കുണ്ടായിരുന്നു. ചിലയിടത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാലും ആവേശകരമായിരുന്നു ചടങ്ങ്. സാമൂഹിക അകലം പാലിച്ചായിരുന്നു പുഷ്പചക്രം അര്‍പ്പിക്കാനുള്ള ചടങ്ങ്. എന്നാല്‍ നിരവധി പേര്‍ ചടങ്ങിനായി എത്തിയതോടെ ഇതെല്ലാം ലംഘിക്കപ്പെട്ടു.

വിഎസ് അച്യുതാനന്ദന്‍ അനാരോഗ്യം മൂലം ചടങ്ങില്‍ പങ്കെടുത്തില്ല. ആലപ്പുഴ എംപി എഎം ആരിഫും ജില്ലയിലെ പ്രമുഖ നേതാക്കളും ചടങ്ങിനുണ്ടായിരുന്നു. ഇത്തവണ രക്തസാക്ഷി മണ്ഡപത്തിലേക്കും വലിയ ചുടുകാടിലേക്കും വരേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പുഷ്പചക്രം അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നച്ച് പ്രഭാത ഭക്ഷണം കഴിച്ചാണ് തിരുവനന്തപുരത്തേക്ക് സത്യപ്രതിജ്ഞയ്ക്കായി തിരിച്ചത്. ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. അതുകൊണ്ട് നാനൂറില്‍ താഴെ ആളുകള്‍ മാത്രം ഉണ്ടാവൂ എന്നാണ് ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Kerala High Court allows physical swearing-in of LDF government subject to COVID-19 protocol

    മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

    അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയില്‍ നിന്ന് വരും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എത്തില്ലെന്ന് അറിയിച്ചെങ്കിലും, ആശംസകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷം ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. ഓണ്‍ലൈന്‍ ആയി ചടങ്ങ് കാണുമെന്ന നിലപാടിലാണ് യുഡിഎഫ്.

    സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+