സ്ഥാനമോഹികള്‍ നിരാശരാവും: ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് ഡിസിസി അധ്യക്ഷ പദവിയിലേക്ക്
തിരുവനന്തപുരം: കെപിസിസി, ഡിസിസി അഴിച്ച് പണിക്കായുള്ള വിശാല ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം തുടക്കം കുറിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുമായി കെപിസിസി നേതൃത്വം പുനസംഘടന സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഈ ആഴ്ചയോടെ തന്നെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായും ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്.
പുതിയ ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ഇതോടെ വിവിധ ജില്ലകളില്‍ ഡിസിസി പ്രസിഡന്റുമാര്‍ ആരാകും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ മാത്രം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് 6 പേരാണ് പരിഗണനയിലുള്ളത്.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്: ചിത്രങ്ങള്‍ വൈറല്‍

മുൻ എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഡിസിസി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് എഐസിസി നിര്‍ദേശമുണ്ട്. നിലവില്‍ കൊല്ലത്ത് മാത്രമാണ് ഡിസിസി അധ്യക്ഷയായി വനിതയുള്ളത്. അവിടെ നിന്നും ബിന്ദുകൃഷ്ണ ഒഴിയുന്നതും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് അനൂകൂല ഘടകമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെപിസിസി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ്, കെപിസിസി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, കോശി എം.കോശി, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, ഡിസിസി വൈസ് പ്രസിഡന്റ് കെ ആർ മുരളീധരൻ എന്നിവരാണ് സാധ്യത പട്ടികയില്‍ മുന്‍ നിരയില്‍ ഉള്ള മറ്റ് പ്രമുഖര്‍.

വനിതാ പ്രതിനിധ്യം ഉണ്ടായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ബി ബാബു പ്രസാദിനാണ്. മുന്‍ പ്രസിഡന്റുമാരായ എഎ ഷുക്കൂര്‍, ഡി സുഗതന് എന്നിവരുടെ പേരും ചര്‍ച്ചകളില്‍ ഇടം പിടിച്ചെങ്കിലും വലിയ സ്വീകാര്യത ലഭിച്ചില്ല. എം ലിജു വീണ്ടും ഡിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇ.സമീർ, എം.രവീന്ദ്രദാസ്, പി.നാരായണൻകുട്ടി, എം.ജെ.ജോബ്, കെ.വി.മേഘനാദൻ, ബി.ബൈജു തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാലും ജില്ലയിലെ ഡിസിസി അധ്യക്ഷ നിയമനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും അഭിപ്രായം നിര്‍ണ്ണായകമായേക്കും.

പരമ്പരാഗതമായി ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള ജില്ലയില്‍ ഈ ഗ്രൂപ്പില്‍ നിന്ന് തന്നെയാണ് ഡിസിസി അധ്യക്ഷനും ഉണ്ടാവാറുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമേറ്റ സ്ഥിതിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ വലിയ മാറ്റാത്തിന് സൂചനയുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയില്‍ പുതിയ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രാപ്തിയുള്ളവര്‍ അധ്യക്ഷ സ്ഥാനത്ത് വരുമെന്നും നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസമായി ആലപ്പുഴ ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. എം ലിജുവായിരുന്നു ഡിസിസി അധ്യക്ഷനെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കുകയായിരുന്നു.

അകെ 9 സീറ്റുകളുള്ള ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമായിരുന്നു യുഡിഎഫ് വിജയിച്ചത്. പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാടായിരുന്ന ആ ഏക സീറ്റ്. ജില്ലയിലെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് ശേഷിക്കുന്ന എട്ട് സീറ്റിലും വിജയിച്ചു. ഫലം പുറത്ത് വരുന്നതിന് മുമ്പ് വരെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ട ജില്ലയ്യാരുന്നു ആലപ്പുഴ.
Recommended Video
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications