ചോദിച്ചപ്പോള്‍ കൊടുത്തില്ല; വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന് യുവാവ്, അറസ്റ്റ്
ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി കൈവിലങ്ങുമായി കടന്നുകളഞ്ഞത്. പ്രതിയെ കടന്ന് അഞ്ച് ദിവസമായിട്ടും പിടികൂടനായില്ല. നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിച്ചിറയില്‍ ശ്യാം ലാല്‍ ആണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് നോര്‍ത്ത്, സൗത്ത് പൊലീസ് ചേര്‍ന്ന് ജില്ലയ്ക്കകത്തും പുറത്തുമായി തേടുകയാണ്.
കഴിഞ്ഞ 12ന് കരളകം കാവുവെള്ളി നിയാസിന്റെ വീട്ടിലാണ് സംഭവം നടന്നത്. ശ്യാം ലാല്‍ പ്രാവിനെ ചോദിച്ചിട്ട് കൊടുക്കാതെ വന്നതോടെ വീട്ടില്‍ അതിക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയില്‍ പോകണമെന്നു പ്രതി ആവശ്യപ്പെട്ടു. കൈവിലങ്ങുമായി ശുചിമുറിയില്‍ കയറിയ ഇയാള്‍ പുറത്ത് 2 പൊലീസുകാര്‍ കാവല്‍ നില്‍ക്കെ വെന്റിലേറ്റര്‍ വഴി രക്ഷപ്പെടുകയായിരുന്നു.
പൊലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ കിട്ടില്ല. സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ കയറി ബന്ധുവീട്ടിലേക്ക എത്തിയെന്നാണ് മനസിലായത്. എന്നാല്‍ പൊലീസ് അവിടെ എത്തിയപ്പോള്‍ രക്ഷപ്പെട്ടു. ഇയാള്‍ മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയുള്ള അന്വേഷണം നടത്താനും കഴിയുന്നില്ല. സ്റ്റേഷന്‍ ജാമ്യം കിട്ടുമായിരുന്ന കേസില്‍ പിടിയിലായ പ്രതി കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടതോടെ കേസ് കൂടുതല്‍ ഗുരുതരമായി.












Click it and Unblock the Notifications