ബെംഗളൂരുവിലെ ലാല്‍ബാഗില്‍ പെണ്‍കുട്ടിയെ തേനീച്ച കുത്തിക്കൊന്നു
ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തേനീച്ചയുടെ കുത്തേറ്റ പെണ്‍കുട്ടി മരിച്ചു. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ വൈഷ്ണവി എന്ന ഏഴുവയസ്സുകാരിയാണ് മരിച്ത്. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ലാല്‍ബാഗില്‍ നടന്ന പുഷ്പമേള കാണാനെത്തിയതായിരുന്നു വൈഷ്ണവി.
സ്വാതന്ത്യ ദിനമായ ആഗസ്ത് 15 നാണ് അച്ഛന്‍ ഗുരുപ്രസാദ്, അമ്മ സുഗുണ എന്നിവര്‍ക്കൊപ്പം വൈഷ്ണവി പുഷ്പമേള കാണാന്‍ വന്നത്. ഉച്ചയോടെ കെംപേ ഗൗഡ ടവറിന് പരിസരത്ത് വെച്ചാണ് വൈഷ്ണവിയെ തേനീച്ചകള്‍ ആക്രമിച്ചത്. മരച്ചുവട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വൈഷ്ണവി എന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അച്ഛന്‍ ഗുരുപ്രസാദ് രക്ഷിക്കാനായി ഓടിയെത്തുകയായിരുന്നു. ഗുരുപ്രസാദിനും തേനീച്ച കുത്തേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്. ആളുകള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലാക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വൈഷ്ണവി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അസാധാരണ മരണത്തിന് സിദ്ധാപുര പൊലീസ് കേസെടുത്തു.
ബെംഗളൂരുവിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു വൈഷ്ണവി. അച്ഛന്‍ ഗുരുപ്രസാദ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. തേനീച്ച ഉണ്ടെന്ന് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഗേറ്റില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഗുരുപ്രസാദ് ലാല്‍ബാഗ് അധികൃതരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications