കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കോട്ടയിലേക്ക് ആംആദ്മി പാര്‍ട്ടി: കര്‍ണാടകത്തില്‍ വന്‍ വെല്ലുവിളി, മത്സരിക്കും

Google Oneindia Malayalam News

ബെംഗളൂരു: ദില്ലി മോഡല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി. ദക്ഷിണേന്ത്യയിലേക്കും പാര്‍ട്ടി നോട്ടമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കോട്ട കൂടിയായ കര്‍ണാടകത്തിലാണ് എഎപിയുടെ അടുത്ത ചുവടുവെപ്പ്. ഇവിടെ ബിജെപിക്ക് കൂടി വെല്ലുവിളിയാവാനാണ് നീക്കം. ദില്ലിയിലും പഞ്ചാബിലും അതിശക്തമാണ് എഎപി.

ഗുജറാത്തിലും ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം എഎപി സാന്നിധ്യമറിയിച്ച് കഴിഞ്ഞു. പഞ്ചാബ് പിടിച്ചതോടെ എഎപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലൊക്കെ സീറ്റ് വര്‍ധിപ്പിച്ചത് അതുകൊണ്ടാണ്. ഇതേ തുടര്‍ന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം വളര്‍ത്താന്‍ അരവിന്ദ് കെജ്രിവാള്‍ തീരുമാനിച്ചത്.

1

ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിഎംപി തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനമാണ് നടക്കുന്നത്. ബെംഗളൂരു നഗരത്തില്‍ കുറച്ച് സീറ്റുകള്‍ പിടിക്കുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന ഉപാധ്യക്ഷന്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഇതിനായി ഗ്രാമ സമ്പര്‍ക്ക് അഭിയാന്‍ എന്നൊരു പദ്ധതി എഎപി കൊണ്ടുവന്നിട്ടുണ്ട്. ഇതുവഴി താഴേ തട്ടിലുള്ള പ്രവര്‍ത്തനം വരെ ശക്തമാകുമെന്നാണ് കരുതുന്നത്. നഗരത്തിലെ 243 വാര്‍ഡുകളിലും പാര്‍ട്ടിയെ കരുത്തുറ്റതാക്കാനാണ് എഎപിയുടെ ശ്രമം. ഓരോ വാര്‍ഡില്‍ നിന്നും പതിനായിരം അംഗങ്ങളെ ചേര്‍ക്കാനാണ് നീക്കം.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

പത്ത് സംഘടനകളും എഎപിക്ക് സംസ്ഥാനത്തുണ്ടാവും. വനിതാ വിംഗ്, യൂത്ത് വിംഗ്, ഒബിസി, കര്‍ഷക വിംഗ് എന്നിവയെല്ലാം ഇതില്‍ വരും. ദില്ലിയിലുള്ള അതേ പ്രവര്‍ത്തനം ഇവിടെയും കാഴ്ച്ച വെക്കാനാവുമെന്ന് ഭാസ്‌കര്‍ റാവു പറയുന്നു. മുന്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ കൂടിയാണ് അദ്ദേഹം. കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുന്നത് അടിത്തറ ശക്തമാക്കുമെന്നാണ് ഭാസ്‌കര്‍ പറയുന്നത്.

അരവിന്ദ് കെജ്രിവാള്‍ ദില്ലി സര്‍ക്കാരിലെ ചീഫ് വിപ്പായ ദിലീപ് പാണ്ഡെയ്ക്കാണ് കര്‍ണാടകത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം പാണ്ഡെ വനോക്കും. എഎപിയുടെ മീഡിയ സെന്ററും അദ്ദേഹം ഈയാഴ്ച്ച ഉദ്ഘാടനം ചെയ്യുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ശക്തമാണെന്നും, ജെഡിഎസ്സിനെ കൂടി എഎപി വെല്ലുവിളിയായി കാണേണ്ടതുണ്ടെന്നും റാവു പറഞ്ഞു.കര്‍ണാടകത്തില്‍ തങ്ങളുടെ വരവിനെ മൂന്ന് പാര്‍ട്ടികളും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ല.

പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് തോറ്റവരെ എന്തായാലും ഞങ്ങള്‍ ആവശ്യമില്ല. മോശം ഇമേജുള്ളവരെയും എഎപിക്ക് വേണ്ടെന്നും ഭാസ്‌കര്‍ റാവു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍ക്കുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. പക്ഷേ നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!

English summary
aam aadmi party set to contest in municipal election in karnataka, a challenge to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X