കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടങ്ങള്‍ തൊട്ടരികെ, ബെംഗളൂരു സിറ്റിയില്‍ അപകടം നടക്കുന്നത് ഓരോ 1.5 മണിക്കൂറിനുള്ളില്‍

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളുരുവിലെ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് ട്രാഫിക് പോലിസ് കണക്കുകള്‍. ദിവസേന വാഹനങ്ങള്‍ റോഡുകളില്‍ പെരുകി കൊണ്ടിരിക്കുന്നതുപോലെ അപകടങ്ങളും വര്‍ദ്ധിച്ചു വരികയാണ്. ബാംഗുളുരു സിറ്റിയില്‍ മാത്രം 90 മിനിറ്റിനുള്ളില്‍ അപകടം നടക്കുന്നുണ്ടെന്നാണ് ട്രാഫിക് പോലിസ് നടത്തിയ കണക്കില്‍ പറയുന്നുത്.

ബെംഗളുരുവില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് ഹൊസൂര്‍ റോഡിലാണ്. 2014 ല്‍ മാത്രം 250 അപകടങ്ങളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 46 എണ്ണം വലിയ അപകടങ്ങളാണ് നടന്നിട്ടുള്ളത്. അടുത്ത ഏറ്റവും കൂടുതല്‍ അപകടം നടന്നത് റിംഗ് റോഡിലാണ് . ഈ അടുത്തായി 208 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാല്‍ ഇതില്‍ 48 എണ്ണം വലിയ അപകടങ്ങളാണ് നടന്നത്.

accident

ബെംഗളൂരുവില്‍ നടക്കുന്ന മിക്ക അപകടങ്ങളും വൈകുന്നേരങ്ങളിലും രാത്രിയുമായി 60 അല്ലെങ്കില്‍ 90 മിനിറ്റിനുള്ളിലാണെന്നാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ഇതില്‍ കൂടതല്‍ ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ കൊല്ലപ്പെടുന്നത് കൂടുതല്‍ കുട്ടികളുമാണ്.

98 ശതമാനം അപകടങ്ങളും ബൈക്ക് അപകടങ്ങളാണ് ഇതില്‍ കൊല്ലപെടുന്നത് കുട്ടികളാണ്. കുട്ടികളാണ് കുടുതലായും വാഹനമോടിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗ് മൂലാമാണ് അപകടം നടക്കുന്നതെന്ന് ട്രാഫിക് പോലിസ് അധികൃതര്‍ പറയുന്നു. ബൈക്കപകടത്തില്‍ ഏറെ കാല്‍നടക്കാര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്. വാഹനങ്ങളെ കുറിച്ചും നിയമത്തെ കുറിച്ചും കൃത്യമായ ധാരണയില്ലാത്തവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.

എന്നാല്‍ മറ്റുള്ളവരും അടിസ്ഥാനപരമാ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തത് അപകടത്തിന് ഇടയാക്കുന്നുവെന്നാണ് പറയുന്നത്. വാഹനങ്ങള്‍ കുടിയതും അശ്രദ്ധമാ ഡ്രൈവിംഗുമാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞ

English summary
An accident takes place every 1.5 hours in the bangalore city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X