ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം
ബെംഗളൂരു: ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം സഞ്ചരിച്ചെന്ന പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മംഗളൂരുവിലാണ് സംഭവം. മംഗളൂരുവിലെ തീരദേശ മേഖലയിലാണ് സംഭവം. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം ബസില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് 23 വയസുകാരനായ യുവാവിനെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബംജ്റംഗ്ദള് പ്രവര്‍ത്തകരാണ് ആക്രണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ മംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം. വ്യത്യസ്ത മതക്കാരായ ആൺകുട്ടിയും പെൺകുട്ടിയും സുഹൃത്തുക്കളും സഹപാഠികളായിരുന്നു. ബസ് തടഞ്ഞ് നിര്‍ത്തി ഇരുവരേയും പുറത്തിറക്കി ആണ്‍കുട്ടിയെ സംഘം മര്ദിക്കുകകായിരുന്നു. അക്രണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.- മംഗളൂരു പൊലീസ് കമ്മീഷ്ണര്‍ ശശികുമാര്‍ പറഞ്ഞു.

ഏഴോ എട്ടോ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായ നാലു പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications