മെഹ്ദി സമ്മതിച്ചു: ഐസിസിന് വേണ്ടി ട്വീറ്റ് ചെയ്തത് താന്‍ തന്നെ
ബെംഗളൂരു: ഐസിസിനേ വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്നത് താന്‍ തന്നെയാണെന്ന് ബെംഗളൂരുവില്‍ പിടിയിലായ മെഹ്ദി മസ്രൂര്‍ ബിശ്വാസ് സമ്മതിച്ചു. മെഹ്ദിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
നേരത്തെ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം മെഹ്ദി നിഷേധിച്ചിരുന്നു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാകാമെന്നായിരുന്നു മെഹ്ദി പ്രതികരിച്ചത്. എന്നാല്‍ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാല്‍ കുറ്റം തമ്മതിച്ചത്.

രാജ്യദ്രോഹ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുക്കുന്നത്. ഐടി നിയമത്തിന്റെ 66-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മെഹ്ദിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വെസ്റ്റ് ബംഗാള്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് മെഹ്ദി. ബെംഗളൂരുവിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ മാനുഫാക്ചറിങ് എക്‌സിക്യൂട്ടീവ് ആയാണ് ജോലി ചെയ്യുന്നത്. വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ക്ക് ശമ്പളമായി ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് മെഹ്ദി മസ്രൂര്‍ ബിശ്വാസ്. മാതാപിതാക്കളും രണ്ട് മുതിര്‍ന്ന സഹോദരിമാരും ബംഗാളില്‍ തന്നെയാണ് താമസം. പശ്ചിമ ബംഗാള്‍ വൈദ്യുതി വകുപ്പില്‍ നിന്ന് വിരമിച്ച ആളാണ് മെഹ്ദിയുടെ പിതാവ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐസിസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് മെഹ്ദി സമ്മതിച്ചായി പോലീസ് വ്യക്തമാക്കുന്നു. തുര്‍ക്കി, സിറിയ, ലബനന്‍, ഇസ്രായേല്‍, ഗാസ, ഈജിപ്ത, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങള്‍ 2003 മുതലേ സൂക്ഷമായി നിരീക്ഷിക്കുന്ന് ആളാണ് മെഹ്ദി. പകല്‍ ഓഫീസ് ജോലിയും രാത്രിയില്‍ ഐസിസിന് വേണ്ടി ട്വിറ്ററിലൂടെയുള്ള പ്രചാരണവും ആണ് പണി.












Click it and Unblock the Notifications