ബെംഗളൂരുവില്‍ കൊവിഡ് പടരുന്നു..... പതിനൊന്ന് ദിവസത്തിനിടെ 543 കുട്ടികള്‍ക്ക് രോഗബാധ
ബെംഗളൂരു: കൊവിഡ് കേസുകളില്‍ ഒരിക്കല്‍ കൂടി വിറച്ച് കര്‍ണാടക. കുട്ടികളിലാണ് പുതിയ തരംഗത്തില്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. ബെംഗളൂരു നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനും ഇടയില്‍ 543 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിനൊന്ന് ദിവസത്തിനുള്ളില്‍ ബെംഗളൂരു നഗരം കടുത്ത ഭീതിയിലാണ്. ഒരു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും. പല രക്ഷിതാക്കളും ആരോഗ്യ മന്ത്രാലയം അധികൃതരും കടുത്ത ആശങ്കയിലാണ്. അതേസമയം നേരത്തെ വന്ന സര്‍വേകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന ഭയം ഇതോടെ ദേശീയ തലത്തിലും ശക്തമായിരിക്കുകയാണ്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
മൂന്നാം തരംഗം അതിശക്തമായി തന്നെ വരുമെന്ന സൂചനയാണ് ബെംഗളൂരുവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവിലെ കേസുകളെല്ലാം കുട്ടികള്‍ക്കാണ്. നേരത്തെ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തിയതുമാണ് കര്‍ണാടക. എന്നാല്‍ ബെംഗളൂരുവിലെ കേസുകള്‍ മൂന്നാം തരംഗമാണെന്ന സംശയം കുട്ടികള്‍ക്ക് വന്നതോടെയാണ് ഭയപ്പെട്ടത്. മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ അതിവേഗത്തില്‍ പടരുമെന്നാണ് പ്രവചനം. അത് കുട്ടികളെയായിരിക്കും ഏറ്റവും ശക്തമായി ബാധിക്കുകയെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു.
കൊവിഡ് ബാധിച്ച 88 കുട്ടികള്‍ 0-9 വയസ്സിനിടയിലുള്ളവരാണ്. 305 കുട്ടികള്‍ പത്തിനും പത്തൊന്‍പതിനും വയസ്സിന് ഇടയിലുള്ളവരാണ്. 499 കേസുകളില്‍ 263 എണ്ണം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിലാണ് രേഖപ്പെടുത്തിയത്. ഇതില്‍ 88 കുട്ടികള്‍ ഒമ്പത് വയസ്സിന് താഴെയുള്ളതാണ്. 175 കേസുകള്‍ പത്തിനും പത്തൊന്‍പതിനും ഇടയിലുള്ളതാണ്. അതേസമയം കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ക്ലാസ് ഉണ്ടാവുക. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിരട്ടിയാവുമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൂചന.
വലിയ അപകടമാണ് കര്‍ണാടകത്തില്‍ ഉള്ളതെന്ന് ആരോഗ്യ വിഭാഗം പറയുന്നത്. നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. സ്‌കൂളുകള്‍ തുറക്കാതെ വീട്ടില്‍ ഇരിക്കാനാണ് അവരോട് പറയേണ്ടത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണ്. രക്ഷിതാക്കളോട് കുട്ടികളെ പ്രത്യേക ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള-കര്‍ണാടക, മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിയിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.












Click it and Unblock the Notifications