മാരത്തോണ്‍: പോലീസ് രോഗിയുടെ വഴിതടഞ്ഞു
ബാംഗ്ലൂര്‍: ഐ ടി കമ്പനിയുടെ കൂട്ടയോട്ടമാണോ അബോധാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗിയാണോ ഒരു പോലീസുകാരന് പ്രധാനമാകേണ്ടത്. സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണെങ്കില്‍ ചിലപ്പോള്‍ കൂട്ടയോട്ടമാണ് എന്ന് പറയേണ്ടി വരും. ഡെങ്കു പനി ബാധിച്ച് അവശനിലയിലായ മകളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന 51 കാരനെയാണ് മാരത്തോണ്‍ ഓട്ടത്തിന്റെ പേരില്‍ ട്രാഫിക് പോലീസ് വഴി തടഞ്ഞത്.
മകള്‍ അബോധാവസ്ഥയിലാണ് എന്നും എത്രയും വേഗം ആശുപത്രിയിലെത്തിക്കണം എന്ന് താണുകേണ് പറഞ്ഞിട്ടും കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല എന്നാണ് പരാതി. പോലീസിനെ കൂടാതെ മാരത്തോണ്‍ വോളന്റിയര്‍മാരും റോഡ് തടയാന്‍ ഉണ്ടായിരുന്നത്രെ. പ്രമുഖ ഐ ടി സ്ഥാപനം നടത്തിയ മാരത്തോണിനിടെ ഐ ടി പി എല്‍ മെയിന്‍ റോഡിലാണ് സംഭവം ഉണ്ടായത്.

ഐ ടി പി എല്‍ മെയിന്‍ ബ്ലോക്കിലെ ആര് എക്സ് ഡി എക്സ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ബിമല്‍ സത്യന് എന്ന 51 കാരനെയാണ് പോലീസ് തടഞ്ഞത്. മാറത്തഹള്ളിയിലെ ദൊഡ്ഡനക്കുന്ദി സ്വദേശിയാണ് ഇയാള്‍. 20 കാരിയായ മകള്‍ അര്‍ഷ അവശനിലയില്‍ കാറിലുണ്ടായിരുന്നു. കൂട്ടയോട്ടത്തിന് വേണ്ടി ബാരിക്കേഡ് വെച്ച് പോലീസ് വഴി തടയുകയായിരുന്നു എന്നാണ് ഇവരുടെ പരാതി.
കൂട്ടയോട്ടം ഇത് വഴി കടന്നുപോകുന്നതിനും കുറേ നേരം മുമ്പേ തന്നെ പോലീസ് റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്രെ. ആശുപത്രിയില്‍ പോകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച തന്നോട് ട്രാഫിക് പോലീസും മാരത്തോണ്‍ വോളന്റിയര്‍മാരും മോശമായി പെരുമാറി എന്നും ഇയാള്‍ പറഞ്ഞു. ആഗസ്ത് 31 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications