കോണ്‍ഗ്രസ് പ്രചാരണം പൊളിയുമോ? പുതിയ പൊതുജനാഭിപ്രായ സര്‍വേ; കര്‍ണാടകയില്‍ പ്രധാനം ഈ വിഷയം!!
ബെംഗളൂരു: കര്‍ണാടകയില്‍ അഴിമതി മുന്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ഗുണം ചെയ്യില്ലെന്ന് സൂചിപ്പിച്ച് പുതിയ സര്‍വേ. എന്‍ഡിടിവിയുടെ പൊതുജനാഭിപ്രായ സര്‍വേയാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ വിഷയമായി സംസ്ഥാനത്ത് മാറിയിരിക്കുന്നത്. പക്ഷേ ഇവിടെയും ബിജെപിക്ക് വെല്ലുവിളികളുണ്ട്.
തൊഴില്‍ വര്‍ധനവിന്റെ കാര്യം അവര്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെയാണ് എന്‍ഡിടിവി-ലോക്‌നാഥ് സര്‍വേ പുറത്തുവന്നിരിക്കുന്നത്. രണ്ടാമത്തെ വിഷയം ദാരിദ്ര്യമാണ്. വികസനമില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസം, അഴിമതി എന്നിങ്ങനെയാണ് അടുത്ത വിഷയങ്ങള്‍.

സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയം തൊഴിലില്ലായ്മയാണെന്നാണ്. 25 ശതമാനം പറഞ്ഞത് ദാരിദ്ര്യമാണ് പ്രധാന വിഷയമെന്നാണ്. ഏഴ് ശതമാനം പറഞ്ഞത് വികസനമില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാന വിഷയമായി ഉന്നയിച്ചത്.
അതേസമയം അഴിമതി ഈ പറഞ്ഞതിലൊന്നും ഇടംപിടിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാണിത്. ബിജെപിയുടെ കമ്മീഷന്‍ രാഷ്ട്രീയമടക്കം കോണ്‍ഗ്രസ് സജീവ ചര്‍ച്ചാ വിഷയമാക്കിയിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷന്‍ വിമര്‍ശം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
വെറും ആറ് ശതമാനം പേര്‍ മാത്രമാണ് അഴിമതിയെ പ്രധാന പ്രശ്‌നമായി കാണുന്നത്. അതേസമയം സര്‍വേയിലെ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള ബിജെപി ഭരണത്തില്‍ അഴിമതി ഉയര്‍ന്നോ എന്നായിരുന്നു ചോദ്യം. 50 ശതമാനത്തിലേറെ പേര്‍ അഴിമതി വല്ലാതെ ഉയര്‍ന്നു എന്ന മറുപടിയാണ് നല്‍കിയത്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
ഇത് ബിജെപിക്ക് വലിയ ഭീഷണിയാണ്. 51 ശതമാനം പേരാണ് അഴിമതി വര്‍ധിച്ചുവെ മറുപടി നല്‍കിയത്. അതേസമയം 35 ശതമാനം പേര്‍ മുമ്പുള്ള അതേ നിലയിലാണ് അഴിമതിയുള്ളതെന്ന് മറുപടി നല്‍കിയത്. പതിനൊന്ന് ശതമാനം പേര്‍ അഴിമതി കുറഞ്ഞുവെന്നാണ് അഭിപ്രായപ്പെട്ടത്. ബിജെപിയെ തീവ്രമായി പിന്തുണയ്ക്കുന്നവര്‍ പോലും ബിജെപി ഭരണത്തില്‍ അഴിമതി ഉയര്‍ന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.
ബിജെപിയെ പിന്തുണയ്ക്കുന്നവരില്‍ 41 ശതമാനമാണ് അഴിമതി ഉയര്‍ന്നുവെന്ന് അഭിപ്രായപ്പെട്ടത്. ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരില്‍ 73 ശതമാനമാണ് അഴിമതി ഉയര്‍ന്നുവെന്ന് പറഞ്ഞിരിക്കുന്നത്. വിലക്കയറ്റം ശക്തമാണെന്ന കാര്യത്തില്‍ 67 ശതമാനം പേരാണ് ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.
23 ശതമാനത്തോളം പേര്‍ നേരത്തെയുള്ളത് പോലെ തന്നെയാണ് വിലക്കയറ്റമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വിലക്കയറ്റം പിന്നോട്ടാണെന്ന് വെറും ഒന്‍പത് ശതമാനം പേരാണ് പറഞ്ഞിരിക്കുന്നത്. കര്‍ണാടകയിലെ യുവവോട്ടര്‍മാരില്‍ തൊഴിലില്ലായ്മ വന്‍ വിഷയമാണെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഗ്രാമീണ കര്‍ണാടകയില്‍ ദാരിദ്ര്യമാണ് പ്രധാന വിഷയം.
തൊഴിലില്ലായ്മ പ്രധാന വിഷയമാണെന്ന് പറഞ്ഞവരില്‍ 38 ശതമാനം 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. ദാരിദ്ര്യം പ്രധാന വിഷയമാണെന്ന പറഞ്ഞവരില്‍ 30 ശതമാനം ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്. 19 ശതമാനം നഗര മേഖലയില്‍ നിന്നും ഉള്ളവരാണ്.












Click it and Unblock the Notifications