മലപോലെ ഉറച്ച് ഡികെ, കേന്ദ്രവും വഴങ്ങി: മുഹമ്മദ് ഹാരിസ് നാലപ്പാട് യൂത്ത് കോണ്‍. അധ്യക്ഷനാവും
ബംഗളൂരു: സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടികളില്‍ നിന്നെല്ലാം കരകയറാനുള്ള പരിശ്രമത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ കൂടി എത്തിയതോടെ സാധാരണ പ്രവര്‍ത്തകരിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഗ്രൂപ്പ് പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി മാറിയില്ലെങ്കിലും പണ്ടത്തെ അത്ര ശക്തമല്ല എന്നതും അനുകൂല ഘടകമാണ്.
പാര്‍ട്ടിയില്‍ ബൂത്ത് തലം മുതലുള്ള പുനഃസംഘടനയും ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. ഇതിന് പുറമെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ണ്ണായമായ നിയമനവും കര്‍ണാടകയില്‍ നടക്കാന്‍ പോവുന്നത്.
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
Recommended Video

കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി സംബന്ധിച്ച് ഏറെ നാളായി വലിയ തര്‍ക്കം നിലനിന്നിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സംഘടന ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയുണ്ടായി. യുവാക്കള്‍ക്കിടയിലെ ജനകീയ നേതാവായ മുഹമ്മദ് ഹാരിസ് നാലപ്പാടായിരുന്നു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നില്‍ എത്തിയത്.

സ്വാഭാവികമായി മുഹമ്മദ് ഹാരിസ് നാലപ്പാട് തന്നെ അധ്യക്ഷ പദവിയില്‍ എത്തുമെന്ന് ഏവരും കരുതിയിരിക്കേയാണ് ചില അന്തര്‍ നാടകങ്ങള്‍ സംഘടനയില്‍ നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ മുഹമ്മദ് ഹാരിസ് നാലപ്പാട് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. മുഹമ്മദിന്‍റെ പരാതി ന്യായമാണെന്ന് കണ്ടെത്തിയ ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് സമവായം കണ്ടെത്തുകയായിരുന്നു.

2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷന്‍ രക്ഷ രാമയ്യ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന രീതിയിലാണ് സമവായം. അതിന് ശേഷം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി മുഹമ്മദ് ഹാരിസ് നാലപ്പാട് അധികാരമേല്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

രക്ഷയുടെ കാലാവധി തീരുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായും മുഹമ്മദ് ഹാരിസ് പ്രവര്‍ത്തിക്കും. മുഹമ്മദ് ഹാരിസിനായി കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ നാലപ്പാടിനെതിരായ ഒരു വിഭാഗം ചില നീക്കങ്ങള്‍ നടത്തിയപ്പോഴും ഡികെ മുഹമ്മദിന് വേണ്ടി ശക്തമായ ചരട് വലികള്‍ നടത്തി.

ജനുവരില്‍ 10,11, 12 തിയതികളില്‍ നടന്ന വോട്ടെടുപ്പില്‍ മുഹമ്മദ് ഹാരിസിന് 64,203ഉം രക്ഷ രാമയ്യക്ക് 57,271ഉം വോട്ട് ലഭിച്ചും. മറ്റൊരു സ്ഥാനാര്‍ത്ഥിയായ ദക്ഷിണ കന്നടയില്‍ നിന്നുള്ള നേതാവ് മിഥുന്‍ റായിക്ക് 3104 വോട്ടും ലഭിച്ചു. എന്നാല്‍ പ്രായപരിധി ചൂണ്ടിക്കാട്ടി മിഥുന്‍ റായിയെ മത്സരത്തില്‍ നിന്നും അയോഗ്യനാക്കി.

വോട്ടെടുപ്പില്‍ മുഹമ്മദ് ഹാരിസ് മുന്നില്‍ എത്തിയെങ്കിലും മുന്‍മന്ത്രി എംആര്‍ സീതാറാമിന്‍റെ മകനായ രക്ഷ രാമയ്യയെ ആയിരുന്നു കര്‍ണാടകയിലെ സംഘടന അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2018 ൽ നടന്ന മർദന േകസിെൻറ പേരിൽ മുഹമ്മദ് ഹാരിസിനെ അയോഗ്യനാക്കിയെന്ന് കാട്ടിയായിരുന്നു അദ്ദേഹത്തെ ഒഴിവാക്കിയത്.

എന്നാൽ, തെരഞ്ഞെടുപ്പിന് മത്സരിക്കുേമ്പാഴില്ലാത്ത എന്ത് അയോഗ്യതയാണ് ഫലത്തിന് ശേഷം ആരോപിക്കുന്നതെന്ന ചോദ്യമായിരുന്നു ഇവര്‍ ഉയര്‍ത്തിയത്. ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസിന്‍റെ മകനാണ് മുഹമ്മദ് ഹാരിസ് നാലപ്പാട്. കോണ്‍ഗ്രസിലെ വിഭാഗീയത കാരണമാണ് മുഹമ്മദിനെ മാറ്റിയതെന്ന ആരോപണവും ശക്തമായി.

ഇതിന് പിന്നാലെയാണ് മുഹമ്മദ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കുന്നത്. പരാതി പരിശോധിച്ച നേതൃത്വം മൂന്നു വർഷം കാലാവധിയുള്ള പദവിയിൽ രക്ഷ രാമയ്യയുടെ കാലാവധി ഒരു വർഷമാക്കി കുറയ്ക്കുകയും അതിന് ശേഷം മുഹമ്മദിനെ നിയമിക്കാന്‍ തീരുമാനം എടുക്കുകയുമായിരുന്നു. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വന്നതിന് പിന്നാലെ മുഹമ്മദ് ഡികെ ശിവകുമാറിനെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications