വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് ഗോളടിയ്ക്കും; പേയ്‌മെന്റ് ആപ്പ് ഉടന്‍!! ഭീമും യുപിഐയും ഒരുമിച്ച്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പേയ്‌മെന്റ് സംവിധാനം ആരംഭിക്കാനുള്ള നീക്കവുമായി ഹൈക്ക് മെസ്സഞ്ചര്‍. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവരാനൊരുങ്ങുന്നത്. മൊബൈല്‍ റീച്ചാര്‍ജ് വഴി കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയുണ്ടാക്കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകളുമായി ഹൈക്ക് മെസ്സഞ്ചര്‍ ചര്‍ച്ച നടത്തുന്നത്.

രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെയാണ് പേടിഎം ഉള്‍പ്പെടെയുള്ള മണിവാലറ്റുകള്‍ രാജ്യത്ത് പിടിമുറുക്കിയത്. യുപിഐ അധിഷ്ഠിതമാക്കിയുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാരും രാജ്യത്തെ ബാങ്കുകളും പ്രാമുഖ്യ നല്‍കിയത് ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇതോടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേയ്ക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നത്.

വാട്‌സ്ആപ്പിന് വെല്ലുവിളി

വാട്‌സ്ആപ്പിന് വെല്ലുവിളി

ഹൈക്ക് മെസ്സഞ്ചര്‍ പേയ്‌മെന്റ് സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ ഏറ്റവും വെല്ലുവിളിയാവുന്നത് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച ഫേസ്ബുക്കിന്റെ വാട്‌സ്ആപ്പിനായിരിക്കും. ആറ് മാസത്തിനുള്ളില്‍ പേയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്നായിരുന്നു വാട്‌സ്ആപ്പ് വ്യക്തമാക്കിയത്.

 യുപിഐ അടിസ്ഥാനമാക്കി ആപ്പ്

യുപിഐ അടിസ്ഥാനമാക്കി ആപ്പ്

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പേയ്‌മെന്റ് ആപ്പ് ഭീം, യുപിഐ എന്നിവ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പാണ് ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാ്ട്‌സ്ആപ്പ് ആരംഭിക്കാനിരിക്കുന്നത്.

 ബാങ്കിംഗ് ഇനി മിനിറ്റുകള്‍ക്കുള്ളില്‍

ബാങ്കിംഗ് ഇനി മിനിറ്റുകള്‍ക്കുള്ളില്‍

ബാങ്കിംഗ് വിവരങ്ങള്‍ ഇല്ലാതെ ആധാര്‍ കാര്‍ഡ് വഴി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്ന ആധാര്‍ പേ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. വാട്‌സ്പ്പ്, പേടിഎം, ട്രൂ കോളര്‍, ഹൈക്ക്, മൊബിവിക്ക് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകള്‍ കേന്ദ്രത്തിന്റെ ക്യാഷ്‌ലെസ്സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റിലോ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെയോ പ്രവര്‍ത്തിക്കാവുന്ന ആപ്പുകളും പുറത്തിറക്കിയേക്കും.

 ഹൈക്ക് വിപ്ലവത്തിന്

ഹൈക്ക് വിപ്ലവത്തിന്

ലോകത്ത് 100 മില്യണ്‍ ഉപയോക്താക്കളുള്ള ഹൈക്കിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതോടെ ഹൈക്ക് മെസ്സഞ്ചര്‍ രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി മാറും.

English summary
ike Messenger is set to launch a payments mechanism on its app that will be linked to the government-backed unified payments interface (UPI), a move that can make the messaging app the first in India to have the capability ahead of peers such as WhatsApp.
Please Wait while comments are loading...