കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി:വില കുറയുന്നത്..?കൂടുന്നത്..?മുഴുവന്‍ പട്ടിക ഇതാ..

പാവപ്പെട്ട ജനങ്ങള്‍ക്കു മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: ജൂണ്‍ 30 ന് അര്‍ദ്ധരാത്രി നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന വിപ്ലകരമായ മാറ്റത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇനി മുതല്‍ ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി. എക്‌സൈസ്,വാറ്റ്,സര്‍വ്വീസ് തുടങ്ങി ഇനി പല നികുതികള്‍ ഇല്ല. കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്,ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നിന്നെങ്കിലും മാറ്റ് ഒട്ടും കുറയാതെയാണ് ജിഎസ്ടി ഉദ്ഘാടനച്ചടങ്ങ് നടന്നത്.

ജിഎസ്ടിയുടെ പ്രയോജനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അവശ്യ വസ്തുക്കള്‍ക്ക് വില കുറയുന്നതോടെ ജിഎസ്ടിയുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭ്യമാകുക സാധാരണക്കാര്‍ക്കാണ് എന്നാണ് കരുതപ്പെടുന്നത്. കര്‍ഷകര്‍ക്കും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പാവപ്പെട്ട ജനങ്ങള്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പില്ല എന്ന ഉറപ്പാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയത്. ആറര മില്യന്‍ നികുതിദായകരും രണ്ടര ലക്ഷത്തിലധികം വ്യാപാരികളുമാണ് ജിഎസ്ടിയില്‍ ചേരുക.

ജിഎസ്ടി നിലവില്‍ വന്നതോടെ വില കുറയുന്നതും കൂടുന്നതുമായ സാധനങ്ങളുടെ മുഴുവന്‍ പട്ടിക ഇതാ

വില കൂടും

വില കൂടും

പനീര്‍, കോണ്‍ഫ്‌ളേക്‌സ്,കാപ്പി,മസാല പൗഡര്‍,ചൂയിംഗം,ഐസ്‌ക്രീം ചോക്ലേറ്റുകള്‍, ആയുര്‍വേദ മരുന്നുകള്‍, സ്വര്‍ണ്ണം, 7500 രൂപക്കു മുകളിലുള്ളഹോട്ടല്‍ താമസം, റെസ്റ്റോറന്റുകളിലെ താമസം, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കുള്ളിലെ റസ്‌റ്റോറന്റുകളിലെ താമസം,100 രൂപക്കു മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍, ഐപിഎല്‍ ടിക്കറ്റുകള്‍, 1000 രൂപക്കു മുകളിലുള്ള വസ്ത്രങ്ങള്‍, ഷാംപൂ,പെര്‍ഫ്യൂം,എസി,ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റുകള്‍,ബിസിനസ് ക്ലാസ് യാത്രകള്‍,ഫ്രിഡ്ജ്,വാഷിങ്,മെഷീന്‍,ടെലിവിഷന്‍,കൊറിയര്‍ സര്‍വ്വീസുകള്‍,മൊബൈല്‍ ഫോണ്‍ ബില്ലുകള്‍,ഇന്‍ഷുറന്‍സ് പ്രീമിയം,ബാങ്കിങ്ങ് നിരക്കുകള്‍,ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍,350cc ക്കു മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍,ചെറുകാറുകള്‍,SUV ബൈക്കുകള്‍,മീന്‍വല,സ്മാര്‍ട്ട്‌ഫോണുകള്‍,ലാപ്‌ടോപ്പുകള്‍,ഫിറ്റ്‌നസ് ഉപകരണങ്ങള്‍,സിഗരറ്റ്,പുകയില,ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങള്‍ എന്നിവയെല്ലാം ജിഎസ്ടിയുടെ വരവോടെ ചിലവേറും.

വില കുറയുന്ന ഭക്ഷ്യവസ്തുക്കള്‍

വില കുറയുന്ന ഭക്ഷ്യവസ്തുക്കള്‍

പാല്‍പ്പൊടി,തൈര്,ബട്ടര്‍ മില്‍ക്ക്,പ്രകൃതിദത്ത തേന്‍,ജാമുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് മിക്‌സുകള്‍,മിനറല്‍ വാട്ടര്‍,ഐസ്,പഞ്ചസാര, ബിസ്‌ക്കറ്റ്,ഉണക്കമുന്തിരി,ബേക്കിങ്ങ് പൗഡര്‍,വെണ്ണ,കശുവണ്ടിപ്പരിപ്പ്,ഗോതമ്പ്,അരിപ്പൊടി,മുളകുപൊടി,പാം ഓയില്‍,കടുകെണ്ണ,എള്ളെണ്ണ, ശര്‍ക്കര, മധുരപലഹാരങ്ങള്‍,നൂഡില്‍സ്,പഴങ്ങള്‍,പച്ചക്കറികള്‍, സോസുകള്‍,അച്ചാറുകള്‍ എന്നിവയ്ക്ക് വില കുറയും

വില കുറയുന്ന നിത്യോപയോഗ സാധനങ്ങള്‍

വില കുറയുന്ന നിത്യോപയോഗ സാധനങ്ങള്‍

സോപ്പ്,ഡിറ്റര്‍ജന്റുകള്‍,ഹെയര്‍ ഓയിലുകള്‍,ടിഷ്യൂ പേപ്പര്‍,നാപ്കിനുകള്‍,മെഴുകുതിരി,തീപ്പെട്ടി,കല്‍ക്കരി,മണ്ണെണ്ണ,ഗ്യാസ് അടുപ്പുകള്‍, സ്പൂണ്‍,തവി,ഫോര്‍ക്ക്,കത്തി,അഗര്‍ബത്തികള്‍,ടൂത്ത്‌പേസ്റ്റ്,കണ്‍മഷി, എല്‍പിജി സ്റ്റൗ,പ്ലാസ്റ്റിക് ടാര്‍പോളിന്‍ എന്നീ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.

വില കുറയുന്ന സ്‌റ്റേഷനറി വസ്തുക്കള്‍

വില കുറയുന്ന സ്‌റ്റേഷനറി വസ്തുക്കള്‍

നോട്ട്ബുക്കുകള്‍,ഗ്രാഫ് പേപ്പറുകള്‍,സ്‌കൂള്‍ ബാഗുകള്‍,ഡ്രോയിങ്ങ്, കളറിങ്ങ് ബുക്കുകള്‍,പൊതിച്ചില്‍ പേപ്പറുകള്‍,കാര്‍ബണ്‍ പേപ്പറുകള്‍ എന്നീ സ്റ്റേഷനറി സാധനങ്ങള്‍ക്കെല്ലാം വില കുറയും.

വില കുറയുന്ന ആരോഗ്യപരിപാലന വസ്തുക്കള്‍

വില കുറയുന്ന ആരോഗ്യപരിപാലന വസ്തുക്കള്‍

ഇന്‍സുലിന്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള എക്‌സ്‌റേ ഫിലിമുകള്‍, പരിശോധനാ കിറ്റുകള്‍, ലെന്‍സുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയിക്കുള്ള മരുന്നുകള്‍ എന്നിവക്കെല്ലാം വില കുറയും

വില കുറയുന്ന തുണിത്തരങ്ങള്‍

വില കുറയുന്ന തുണിത്തരങ്ങള്‍

സില്‍ക്ക്,വൂളന്‍ ഫാബ്രിക്കുകള്‍,ഖാദി വസ്ത്രങ്ങള്‍, ഖാദി തൊപ്പികള്‍, 500 രൂപക്കു താഴെയുള്ള പാദരക്ഷകള്‍, 1000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കുറയും

വില കുറയുന്ന മറ്റു വസ്തുക്കള്‍

വില കുറയുന്ന മറ്റു വസ്തുക്കള്‍

15 എച്ച്പിയില്‍ കുറവുള്ള ഡീസല്‍ എഞ്ചിനുകള്‍,ട്രാക്ടര്‍ ടയറുകള്‍,ട്യൂബുകള്‍,സ്റ്റാറ്റിക് കണ്‍വേര്‍ട്ടറുകള്‍,ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറുകള്‍, വിന്‍ഡിങ്ങ് വയറുകള്‍, ക്രാക്കര്‍, ഹെല്‍മറ്റ്, ലൂബ്രിക്കന്റുകള്‍, ബൈക്കുകള്‍, 100 രൂപയില്‍ താഴെയുള്ള സിനിമാടിക്കറ്റുകള്‍, പട്ടം, ആഢംബര കാറുകള്‍,മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍, ഇക്കണോമി ക്ലാസുകളിലെ വിമാന ടിക്കറ്റുകള്‍,75,00 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ താമസ നിരക്കുകള്‍, സിമന്റ്,ഇഷ്ടിക തുടങ്ങിയവക്കെല്ലാം ജിഎസ്ടിയുടെ വരവോടെ വില കുറയും

English summary
GST: Full list of what is cheaper, dearer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X