Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർ ഒരിക്കലും സ്വർണാഭരണം വാങ്ങരുത്: വലിയ നഷ്ടം നേരിടേണ്ടി വരും; ലാഭം ഇങ്ങനെ വാങ്ങുന്നത്

പരമ്പരാഗതമായി തന്നെ സ്വർണം മനുഷ്യരുടെ ഏറ്റവും മികച്ച നിക്ഷേപ മാർഗ്ഗങ്ങളിലൊന്നാണ്. ഇന്ന് കാണുന്ന കറന്‍സികളൊക്കെ നിലവില്‍ വരുന്നതിന് മുമ്പ് സ്വർണത്തിന്റെ മൂല്യം മനുഷ്യന്‍ മനസ്സിലാക്കുകയും അത് സ്വന്തമാക്കാനുള്ള പ്രയത്നങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആധുനിക കാലത്തും സ്വർണത്തിന് ഒരു നിക്ഷേപ വസ്തു എന്ന നിലയില്‍ വലിയ പ്രധാന്യമാണുള്ളത്.

ലോകം സാമ്പത്തിക പ്രതിസന്ധിയുടെ ഏതൊരു ഘട്ടത്തിലേക്ക് കടക്കുമ്പോഴും നിക്ഷേപകർ വലിയ തോതില്‍ സ്വർണത്തില്‍ പണം ഇറക്കുന്നു. ഈ സാഹചര്യമാണ് 2024 ല്‍ സ്വർണ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറിയത്. വരും വർഷവും സ്വർണ വില മുകളിലേക്ക് തന്നെയാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതായത് സ്വർണം വരും വർഷവും നിക്ഷേപകർക്ക് ലാഭം നേടിക്കൊടുക്കും.

gold-

ഒരു വ്യക്തിയുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ 10 മുതല്‍ 15 ശതമാനം വരെ സ്വർണ്ണമായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, സ്വർണത്തില്‍ എങ്ങനെ നിക്ഷേപിക്കണം എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പരമ്പരാഗതമായ ഫിസിക്കല്‍ ഗോള്‍ഡ് മുതല്‍ ഡിജിറ്റല്‍ ഗോള്‍ഡ് വരെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാന്‍ വിവിധ മാർഗ്ഗങ്ങളുണ്ട്.

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പരമ്പരാഗത മാർഗമാണ് ഫിസിക്കലായി സ്വർണ്ണം വാങ്ങുക എന്നുള്ളത്. സ്വർണ്ണ നാണയങ്ങൾ, കട്ടികള്‍, ആഭരണങ്ങൾ എന്നിവ പോലുള്ള ഭൗതിക സ്വർണ്ണം വാങ്ങുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ആഭരണമായി വാങ്ങുകയാണെങ്കില്‍ പണിക്കൂലിയും ജി എസ് ടിയും മറ്റ് ചാർജുകളുമൊക്കെ നമ്മള്‍ നല്‍കേണ്ടി വരും.

സ്വർണം ആഭരണമായി വാങ്ങുമ്പോള്‍ സാധാരണ ഡിസൈനിന് 5 ശതമാനം മുതലാണ് പണിക്കൂലി ഈടാക്കുന്നത്. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ 20 ശതമാനം വരെ ഉയരാം. ഇതിന് പുറമെ സുക്ഷിച്ച് വെക്കാനുള്ള റിസ്ക്, പണിക്കുറവ്, തേയ്മാനം എന്നിവയെല്ലാം ഫിസിക്കല്‍ ഗോള്‍ഡ് നിക്ഷേപ രംഗത്തെ വെല്ലുവിളികളാണ്. അതായത് മോഷണം ഉള്‍പ്പെടേയുള്ളവ ഭയക്കണം. അതേസമയം ആഭരണമായി അണിയുന്നതിലുള്ള സംതൃപ്തി ലഭിക്കണമെങ്കില്‍ സ്വർണം നേരിട്ട് വാങ്ങുക തന്നെ വേണം. സ്വർണ്ണ നാണയങ്ങളും കട്ടികളുമായി വാങ്ങുമ്പോള്‍ പണിക്കൂലി ഉണ്ടാകില്ലെങ്കിലും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ മൂല്യമായിരിക്കും ലഭ്യമാകുക.

നിക്ഷേപം എന്ന നിലയില്‍ സ്വർണത്തെ നോക്കിക്കാണുന്നവരാണ് നിങ്ങളെങ്കില്‍ ഗോൾഡ് ഇടിഎഫുകൾ സ്വന്തമാക്കുന്നതാണ് നല്ലത്. ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളാണ് ഗോൾഡ് ഇടിഎഫുകൾ. ഓഹരികൾ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യുന്ന ഇവയുടെ മൂല്യം സ്വർണ്ണത്തിന്റെ വിപണി വിലയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു.

ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നവർക്ക് കള്ളന്‍ കട്ടുകൊണ്ടുപോകുമോ, പണിക്കൂലി നല്‍കേണ്ടി വരും, തേയ്മാനമുണ്ടാകുമോയെന്ന ആശങ്കയൊന്നും വേണ്ട. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗളിലൊന്നുമാണ് സ്വർണ്ണ ഇടിഎഫുകളിലെ നിക്ഷേപം.

സോവറിൻ ഗോൾഡ് ബോണ്ടുകളും (എസ്‌ജിബി) സ്വർണത്തിലെ നിക്ഷേപകർക്ക് പരീക്ഷിക്കാവുന്ന മികച്ച മാർഗ്ഗമാണ്. സ്വർണത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന ഒരു തരം സർക്കാർ സുരക്ഷയാണ് എസ്‌ജിബികൾ. 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ നിക്ഷേപം പിൻവലിക്കാം. 8 വർഷം കഴിഞ്ഞാണ് പിന്‍വലിക്കുന്നതെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല. സ്വർണത്തിന്റെ നിലവിലെ വിപണി വില മച്യുരിറ്റി തുകയായി ലഭിക്കുന്നതിനു പുറമേ, പ്രതിവർഷം 2.5% പലിശയും എസ് ബി ജികള്‍ക്ക് ലഭിക്കും. ഇന്ത്യൻ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും പ്രതിവർഷം 4 കിലോഗ്രാം വരെ സ്വർണം ഇത്തരത്തില്‍ വാങ്ങാം.

ഫിസിക്കല്‍ ഗോള്‍ഡിന്റെ ഇലക്ട്രോണിക് രൂപമായ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനുള്ള സാധ്യതകളും ഇന്ന് വിവിധ കമ്പനികള്‍ തുറന്നിടുന്നു. ഡിജിറ്റൽ സ്വർണം ഓൺലൈനായി വാങ്ങാനും വിൽക്കാനും കഴിയുമെന്ന് മാത്രമ നിക്ഷേപകർക്ക് ആവശ്യമായി വരുമ്പോള്‍ അത് ഭൗതിക സ്വർണമാക്കി മാറ്റാനും കഴിയും. അതേസമയം വിശ്വസനീയമായ കമ്പനികളില്‍ നിന്നും സ്വർണം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം

വിപണി വിദഗ്ധരുടെ അഭിപ്രായങ്ങളും വിവിധ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. നിക്ഷേപകർക്ക് അവരുടെ താല്‍പര്യത്തിനും മനോഭാവത്തിനും അനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. ഓഹരി വിപണിയില്‍ ലാഭ-നഷ്ട സാധ്യതകള്‍ എല്ലായ്പ്പോഴുമുണ്ടെന്ന് മനസ്സിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+