Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വമ്പന്‍ വിലയില്‍; എല്ലാ റെക്കോര്‍ഡും ഭേദിച്ച് കുതിപ്പ്... കണ്ണുതള്ളിക്കും ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം ഒരു പവന് 600 രൂപ ഉയര്‍ന്നു. ഒറ്റദിവസം ഇത്രയും ഉയര്‍ന്നതോടെ കേരളത്തിലെ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. സാധാരണക്കാരന് സ്വര്‍ണം ചേര്‍ത്തുള്ള ഒരു ആഘോഷവും ഇനി നടക്കില്ല എന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കഴിഞ്ഞ ബുധനാഴ്ച പവന് 600 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും വെള്ളിയാഴ്ച നേരിയ വര്‍ധനവുണ്ടായി പവന്‍ വില 46160 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് ഉപഭോക്താവിന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് സ്വര്‍ണവില 47000ത്തിന് അടുത്തെത്തി.

gold-price-today

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് നല്‍കേണ്ട വില 46760 രൂപയാണ്. 600 രൂപയുടെ വര്‍ധനവാണ് ഇന്നുമാത്രം രേഖപ്പെടുത്തിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5845 രൂപയിലെത്തി. അടുത്താഴ്ച വിലയില്‍ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത്രയും വലിയ കുതിപ്പിന് ശേഷമുള്ള നേരിയ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകില്ല.

ഡോളറിന്റെ മൂല്യത്തില്‍ വലിയ ഇടിവ് വന്നതാണ് സ്വര്‍ണം വില കൂടാന്‍ കാരണം. വിപണിയിലെ അസ്ഥിരതയും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോളര്‍ ഇന്‍ഡക്‌സ് 103.19ലാണുള്ളത്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.22 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യമിടിവും സ്വര്‍ണത്തിന് ചെലവേറാന്‍ കാരണമാകും. എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 79 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

സ്വര്‍ണവില കൂടുന്ന വേളയില്‍ പുതിയ സ്വര്‍ണത്തിന്റെ വില്‍പ്പന കുറയും. അതേസമയം, അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്ന പ്രതീക്ഷ ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നു. വന്‍കിട ജ്വല്ലറികളിലാണ് അഡ്വാന്‍സ് ബുക്കിങ് കൂടുതലും. ആവശ്യമുള്ളതിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ ഉപഭോക്താക്കള്‍ക്ക് ഇളവ് ലഭിക്കാറുണ്ട്.

പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോള്‍ സ്വര്‍ണാഭരണം ഒരു പവന് 4000 രൂപയോളം അധികം നല്‍കേണ്ടി വരും. അതായത്, 51000 രൂപ വരെ ഒരു പവന്‍ ആഭരണത്തിന് വേണ്ടി വരും. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്. എന്നാല്‍ വില്‍ക്കാനുള്ള പലരും ഇനിയും വില കൂടാന്‍ കാത്തിരിക്കുകയാണ് ചെയ്യുക. സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+