Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കു'കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല...? കള്ളപ്പണക്കാര്‍ പൊളിച്ചതിങ്ങനെ

കള്ളപ്പണക്കാര്‍ ആശ്രയിച്ചത് ജ്വല്ലറികളെ ആയിരുന്നു. വിപണി വിലയേക്കാള്‍ ഇരട്ടിയോളം കൊടുത്താണ് പലരും സ്വര്‍മം വാങ്ങി കള്ളപ്പണം വെളുപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍

മുംബൈ: കള്ളപ്പണക്കാരേയും കള്ളനോട്ടുകാരേയും കുടുക്കാന്‍ വേണ്ടിയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉള്ള കള്ളപ്പണം മാറ്റാന്‍ സമയം കൊടുക്കാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍ അതുകൊണ്ടൊന്നും കള്ളപ്പണക്കാര്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് വേണം പറയാന്‍. കിട്ടിയ മണിക്കൂറുകള്‍ മാത്രം മതിയായിരുന്നു അവര്‍ക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍.

ഇനിയാണെങ്കില്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റാനും സമയമുണ്ട്. അതിനിടയില്‍ നടന്നതും നടക്കാന്‍ പോകുന്നതും ആയ കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും.

 കള്ളനോട്ട്

കള്ളനോട്ട്

കള്ളനോട്ട് കൈവശം വച്ചിരിക്കുന്നവരെല്ലാം കുടുങ്ങും എന്നതില്‍ ഒരു സംശയവും ഇല്ല. അവര്‍ക്ക് ആ പണം ഇനി എവിടേയും മാറ്റിയെടുക്കാനോ അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനോ കഴിയില്ല.

കള്ളപ്പണക്കാര്‍

കള്ളപ്പണക്കാര്‍

കള്ളപ്പണക്കാര്‍ പലവിധം ഉണ്ട്. പണം, പണമായിത്തന്നെ സൂക്ഷിക്കുന്നവര്‍. പണം, മറ്റെന്തിലും സംഭവത്തില്‍ നിക്ഷേപിച്ചവര്‍. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍.

ആരെ പിടിക്കും

ആരെ പിടിക്കും

കള്ളപ്പണം നോട്ടുകെട്ടുകളായി സൂക്ഷിക്കുന്നവരെ മാത്രമേ പുതിയ പദ്ധതിയില്‍ കുടുക്കാന്‍ പറ്റൂ. അല്ലാത്തവര്‍ക്ക് നിലവില്‍ കാര്യമായ ഒരു പ്രശ്‌നവും വരില്ലെന്ന് ഉറപ്പാണ്.

കത്തിച്ച് കളയുമോ

കത്തിച്ച് കളയുമോ

ഒന്നും ചെയ്യാന്‍ പറ്റാത്ത കള്ളപ്പണം ഇവര്‍ എന്ത് ചെയ്യും? കത്തിച്ച് കളയുമോ, അതോ കുഴിച്ചിടുമോ? അതൊന്നും അവര്‍ ചെയ്യില്ല എന്ന് വേണം കരുതാന്‍.

മോദിയെ പറ്റിച്ചു

മോദിയെ പറ്റിച്ചു

സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച ഉടന്‍ തന്നെ കള്ളപ്പണം ഒഴുകിയത് സ്വര്‍ണ വിപണിയിലേക്കാണ്. എത്രപണം സ്വര്‍ണമാക്കാന്‍ പറ്റുമോ.. അത്രയും പണം പലരും വെളുപ്പിച്ച് കഴിഞ്ഞു.

കച്ചവടം

കച്ചവടം

രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും നവംബര്‍ 8 ന് രാത്രി വൈകിയും ജ്വല്ലറികള്‍ തുറന്ന് പ്രവര്‍ത്തിച്ചു. എന്താണ് സംഭവം എന്ന് മനസ്സിലായോ?

കൊള്ളവില

കൊള്ളവില

കൊള്ള വിലയ്ക്കാണ് അന്നേ ദിവസം സ്വര്‍ണം വിറ്റു പോയത്. പവന് ഇരുപതിനായിരത്തിന് മുകളില്‍ മാത്രം വിലയുള്ളപ്പോള്‍ ഇരട്ടിയിലധികം ചിലര്‍ ഈടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാതി പോയാലും

പാതി പോയാലും

എല്ലാം നഷ്ടപ്പെടുന്നതിനേക്കാള്‍ ഭേദമാണല്ലോ പാതിയെങ്കിലും കിട്ടുന്നത്. ഈ അവസരം കള്ളപ്പണക്കാര്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കള്ളക്കണക്ക്

കള്ളക്കണക്ക്

ജ്വല്ലറിക്കാര്‍ക്ക് ഇത് സംബന്ധിച്ച് കള്ളക്കണക്കുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടും കാണില്ല. ആ പണം മുഴുവന്‍ ജ്വല്ലറി മാഫിയയുടെ കൈയ്യില്‍ വെള്ളപ്പണമായി എത്തുകയും ചെയ്യും.

ബില്‍ ഇല്ല

ബില്‍ ഇല്ല

ഒരു ബില്ലും ഇല്ലാത്ത കച്ചവടമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം വാങ്ങിയതിന് ഒരു തെളിവും ഉണ്ടാവില്ല. കണക്ക് കാണിക്കാനുള്ള ബില്ലുകള്‍ ജ്വല്ലറിക്കാര്‍ വേറെ ഉണ്ടാക്കുകയും ചെയ്യും.

ദാനശീലര്‍

ദാനശീലര്‍

തീരുമാനം വന്നതിന്റെ അടുത്ത ദിനം തന്നെ വാരിക്കോരി കടം കൊടുത്ത് ദാനശീലരായവരും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പണം കചടം വാങ്ങിയവര്‍ ബാങ്കില്‍ ചെന്ന് മാറ്റിയെടുക്കും. പിന്നീട് കള്ളപ്പണക്കാരന്റെ അടുത്തേക്ക് അത് വെള്ളപ്പണമായി എത്തുകയും ചെയ്യും.

ഇത്തിരി കുറഞ്ഞാലും

ഇത്തിരി കുറഞ്ഞാലും

അഞ്ഞൂറ് രൂപ നല്‍കിയാല്‍ പകരം 350 രൂപ നല്‍കും, 1000 രൂപ നല്‍കിയാല്‍ പകരം 700 രൂപ. ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് ഒരു പുത്തന്‍ മാഫിയയും സൃഷ്ടിക്കപ്പെട്ടു എന്ന് പറയാതിരിക്കാന്‍ പറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+