വാലന്റൈന്‍സ് ഡേയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് സര്‍പ്രൈസ്; ടിക്കറ്റ് 999 രൂപ മുതല്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഓഫറുകളുമായി ജെറ്റ് എയര്‍വേയ്‌സ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ ജെറ്റ് എയര്‍വെയ്‌സ് ചൊവ്വാഴ്ചയാണ് വലന്റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചത്. 999 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിയ്ക്കുന്നത്.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ ഓഫറില്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള കാലയളവിനുള്ളിലുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ബുക്ക് ചെയ്ത് 15 ദിവസത്തിനുള്ളിലുള്ള ആഭ്യന്തര സര്‍വ്വീസുകള്‍ക്കാണ് ഓഫര്‍ ബാധകമായിട്ടുള്ളതെന്നും ജെറ്റ് എയര്‍വേയ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

jet-airways-flight


നേരത്തെ ടാറ്റയുടെ വിസ്താര എയര്‍ലൈന്‍സ് 899 രൂപ മുതല്‍ ആകര്‍ഷകമായ ഇളവുകളുമായി വലന്റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. 2017 ഫെബ്രുവരി 28 മുതല്‍ സെപ്തംബര്‍ 20 വരെയുള്ള കാലയളവിലുള്ള യാത്രകള്‍ക്കാണ് വിസ്താരയുടെ ഓഫര്‍ ലഭിയ്ക്കുക. ഇതിന് പുറമേ ബിസിനസ് ക്ലാസിന് 60 ശതമാനം വരെയും പ്രീമിയം ഇക്കോണമി ക്ലാസില്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.

English summary
The largest private sector airline Jet Airways has announced an all-inclusive domestic fare offer starting Rs 999. The four-day promotional sale is aimed at Valentine's Day celebrations.
Please Wait while comments are loading...