Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം ലുലു നല്‍കുന്നത് 650 പേർക്ക് ജോലി: പറഞ്ഞതിലും നേരത്തെ വരികയും ചെയ്യും

കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു. കോഴിക്കോടിന് ഓണ സമ്മാനമായിട്ടാണ് മാള്‍ ഒരുക്കിയതെങ്കില്‍ കോട്ടയത്ത് ക്രിസ്മസ് സമ്മാനമായി മാള്‍ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാല്‍ അതിലും നേരത്തെ തന്നെ കോട്ടയത്തെ മാള്‍ പ്രവർത്തനം ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മണിപ്പുഴയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാളില്‍ ഇനി അറ്റകുറ്റ പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. 650 ജീവനക്കാർ വിവിധ വകുപ്പുകളിലായി ജോലി ചെയ്യും. താഴത്തെ നിലയില്‍ പ്രധാനമായും ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ ഷോറുമുകള്‍ 500 പേർക്ക് ഇരിക്കാവുന്ന ഫൂഡ്കോർട്ട്, ഫണ്‍ടൂറ എന്നിവയുമുണ്ടാകും.

lulu-kottayam

അവസാന ഘട്ട മിനുക്ക് പണികള്‍ നേരിട്ട് നിരീക്ഷിക്കുന്നതായി എം എ യൂസഫ് അലി തന്നെ കഴിഞ്ഞ ദിവസം കോട്ടയത്തെ മാളിലേക്ക് നേരിട്ടെത്തി. ഉദ്യോഗസ്ഥർക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും പ്രത്യേക നിർദേശം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ഏത് സ്ഥാപനത്തിന്റേയും വിജയ രഹസ്യം എന്ന് പറയുന്നത് നല്ല ഉല്‍പന്നങ്ങള്‍, മിതമായ വില, മികച്ച സേവനം, മികച്ച പാർക്കിങ് എന്നീ നാല് കാര്യങ്ങളാണ്. ഇത് നാം ഉറപ്പ് വരുത്തണമെന്നും ആദ്യ പ്രാർഥനാസംഗമത്തിൽ പങ്കെടുക്കാനായി കൂടി എത്തിയ എം എ യൂസഫ് അലി പറഞ്ഞു.

നിയമം വിട്ടുള്ള ഒരു പരിപാടിയും പാടില്ല. കമ്പനിയേയും ഉപഭോക്താക്കളേയും വഞ്ചിക്കാന്‍ പാടില്ല. എല്ലാത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് പ്രാർത്ഥനയാണ്. വ്യത്യസ്തമായ ജാതികളിലും മതത്തിലും പ്രവർത്തിക്കുന്നവർ ഇവിടെ ജോലി ചെയ്യുന്നു. ലോകമെമ്പാടുമായി ലുലു ഗ്രൂപ്പിന് കീഴില്‍ 74000 പേർ ജോലി ചെയ്യുന്നുണ്ടെന്നും എംഎ യൂസഫ് അലി പറഞ്ഞു.

മാളിന്റെ പ്രവർത്തനം നവംബറോടെ തന്നെ ആരംഭിക്കാനുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും എം എ യൂസഫ് അലി തന്നെയാണ് നിർവ്വഹിച്ചത്. രണ്ട് മണിക്കൂറോളം സമയം എടുത്ത് മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ വിലയിരുത്തി.

കോട്ടയത്തെ മാളില്‍ മാത്രമല്ല, ഏതൊരു പുതിയ ലുലു മാളിന്റെ പ്രവർത്തനവും ഒന്നോ രണ്ടോ മാസം മുമ്പ് തന്നെ നേരിട്ടെത്തി എം എ യൂസഫ് അലി വിലയിരുത്താറുണ്ട്. അവസാനഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ മറ്റ് നിർദ്ദേശങ്ങളോ വേണമെങ്കില്‍ അദ്ദേഹം നല്‍കും. അതോടൊപ്പം തന്നെ ജീവനക്കാരെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്യും.

മാളിന് എതിർവശത്തെ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡില്‍ ഹെലികോപ്റ്ററില്‍ സഹോദരന്‍ എംഎ അഷ്റഫ് അലിക്കൊപ്പം വന്നിറങ്ങിയ എംഎ യൂസഫ് അലി തന്റെ ആഡംബര കാർ സ്വയം ഡ്രൈവ് ചെയ്താണ് മാളിലേക്ക് എത്തിയത്. കോട്ടത്തെ ലുലു മാള്‍ കൂടെ പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം അഞ്ചായി ഉയരും.

കൊച്ചി, തിരുവനന്തപുരം, പാലക്കോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ കേരളത്തില്‍ മാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തൽമണ്ണ, തൃശൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ മാളുകള്‍ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+