മുകേഷ് അംബാനിക്ക് കൈനിറയെ ലാഭം; റിലയന്‍സിന്റെയും ജിയോയുടെയും അറ്റാദായത്തില്‍ വന്‍ കുതിപ്പ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണെന്ന് എല്ലാവര്‍ക്കും അറിയാം. മുകേഷ് അംബാനി നയിക്കുന്നതെന്ന് കൊണ്ട് തന്നെ ലോകം മുഴുവന്‍ ഈ കമ്പനിയെ ശ്രദ്ധിക്കുന്നവരുണ്ട്. വളര്‍ച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന കമ്പനിയുടെ ലാഭകണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
നാലാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും അതുപോലെ ജിയോയും നേടിയ അറ്റാദായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റിലയന്‍സിന്റെ ആസ്തി മൂല്യത്തില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവാണ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്. 21243 കോടിയാണ് റിലയന്‍സിന്റെ ഈ സാമ്പത്തിക പാദത്തിലെ ലാഭം. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിലും വലിയ ലാഭമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

എണ്ണയിലൂടെയും കെമിക്കല്‍സിലൂടെയുമാണ് കൂടുതല്‍ ലാഭം റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഉടമകള്‍ക്കുള്ള ലാഭ വിഹിതം 18951 കോടിയാണ് നാലാം പാദത്തില്‍. ഒരു വര്‍ഷം മുമ്പേ ഇതേ കാലയളവില്‍ ഇത് 19299 കോടിയായിരുന്നു. ഒരു ഓഹരി പത്ത് രൂപ എന്ന നിരക്കിലാണ് കമ്പനിയുടെ ബോര്‍ഡ് ലാഭവിഹിതം നല്‍കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ റിലയന്‍സിന്റെ വരുമാനം 2.41 ലക്ഷം കോടിയാണ്.
ഏപ്രില്‍ 22ന് സമര്‍പ്പിച്ച കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 18248 കോടി ലാഭമായിരുന്നു വിദഗ്ധര്‍ റിലയന്‍സ് നേടുമെന്ന് പ്രവചിച്ചത്. 2.39 ലക്ഷം വരുമാനവും റിലയന്‍സ് നേടുമെന്ന് പ്രവചനമുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നുള്ള നേട്ടങ്ങളാണ് മുകേഷ് അംബാനിയുടെ കമ്പനി സ്വന്തമാക്കിയത്.
ഒരു വര്‍ഷതത്തെ മൊത്തം വരുമാനത്തിലും അമ്പരപ്പിക്കുന്ന കുതിപ്പാണ് റിലയന്‍സ് നടത്തിയിരിക്കുന്നത്. 2.6 ശതമാനത്തിന്റേതാണ് വര്‍ധനവ്. പത്ത് ലക്ഷം കോടിയാണ് മൊത്തം ലാഭം. കണ്‍സ്യൂമര്‍ ആന്‍ഡ് അപസ്ട്രീം ബിസിനസിലാണ് വളര്‍ച്ച കൈവരിക്കാനായത്. എണ്ണയും കെമിക്കല്‍സിന്റെയും വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.
നികുതി കിഴിക്കാതെയുള്ള ലാഭകണക്കില്‍ ഒരു ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ് എന്ന് മുകേഷ് അംബാനി പറഞ്ഞു. അതേസമയം ടെലികോം ബിസിനസായ റിലയന്‍സ് ജിയോയുടെ സാമ്പത്തിക പാദത്തിലെ അറ്റാദായത്തിലും വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
പതിമൂന്ന് ശതമാനമാണ് അറ്റാദായത്തിലെ വര്‍ധവ്, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ വരുമാനം 5337 കോടിയാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 4716 കോടിയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 23394 കോടിയില്‍ നിന്ന് 25959 കോടിയായി ഉയര്‍ന്നു. പതിനൊന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2024 സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള കണക്കില്‍ അറ്റാദായം 12.4 ശതമാനം വര്‍ധിച്ച് 20466 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിയോയുടെ ആകെ വരുമാനം 1.00119 കോടിയായിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10.2 ശതമാനത്തിന്റെ വര്‍ധനവാണ്. വരിക്കാരുടെ എണ്ണത്തിലെ വര്‍ധവാണ് ഈ നേട്ടത്തിന് കാരണം.












Click it and Unblock the Notifications