കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ കന്പനിയും ഇനി മലയാളിയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: 2014 ഇന്ത്യയ്ക്ക് മോശമല്ലെന്ന് തോന്നുന്നു. മംഗള്‍യാന്‍ ചൊവ്വയിലെത്തിയത് 2014 ന്റെ നേട്ടങ്ങളിലൊന്നായി എടുത്ത് കാട്ടാം. ഒരിയ്ക്കലും ഇന്ത്യയെപ്പോലൊരു രാജ്യം ഇത്തരം നേട്ടം കൈവരിയ്ക്കില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഇന്ത്യ വിജയിച്ചു. ഒരു പക്ഷേ ദേശസ്‌നേഹം പ്രകടിപ്പിയ്ക്കുന്നതിനുള്ള അവസരമായിട്ടാണ് പലരും ഇതിനെ ഉപയോഗിച്ചത്.അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി.

നൂറ്റാണ്ടുകളോളം ഇന്ത്യക്കാരെ അടിമകലെപ്പോലെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇനി മലയാളിയുടേത് കൂടിയാകുന്നു. മലയാളി വ്യവസായി യൂസഫലിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്.

Yusuf Ali

കമ്പനിയുടെ പത്ത് മുതല്‍ 15 ശതമാനം ഓഹരികളാണ് യൂസഫലി വാങ്ങുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫൈന്‍ ഫുഡ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ യൂസഫലി സ്വന്തമാക്കി. ഒക്ടോബര്‍ എട്ടിനോ ഒന്‍പതിനോ യൂസഫലിയുടെ എംകെ ഗ്രൂപ്പും ഈസ്റ്റ് ഇന്ത്യ കമ്പനിയും കരാര്‍ ഒപ്പിടും.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും എംകെ ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കും. ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികളാണ് മലയാളി വാങ്ങുന്നത്.

1600 മുതലാണ് വ്യാപാര സ്ഥാപനത്തില്‍ നിന്നും സൈനിക ശക്തി ഉപയോഗിച്ച് കോളനിവത്ക്കരണത്തിലേയ്ക്ക് കമ്പനി തിരിയുന്നത്. 2010 ല്‍ കമ്പനിയെ ഇന്ത്യക്കാരനായ സഞ്ജീവ് മേത്ത ഏറ്റെടുത്തു. 32 രാജ്യങ്ങളിലായിട്ടാണ് എംകെ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്. 31000 ജീവനക്കാരുണ്ട് എംകെ ഗ്രൂപ്പില്‍.

English summary
NRI businessman MA Yousuf Ali to buy shares from East India Company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X