കാറുണ്ടെങ്കില്‍ ഗ്യാസ് സബ്സിഡിയില്ല!! കഴുത്തിന് പിടിച്ച് സര്‍ക്കാര്‍, പണിവരുന്നത് ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ എല്‍പിജി സബ്സിഡി എടുത്തുകളയാനുള്ള നീക്കവുമായി സര്‍ക്കാര്‍. സ്വന്തമായി കാറുള്ളവരുടെ സബ്ഡിഡിയാണ് ഇത്തരത്തില്‍ ഒഴിവാക്കുക. നേരത്തെ 36 മില്യണ്‍ വ്യാജ കണക്ഷനുകള്‍ റദ്ദാക്കിയതുവഴി 30,000 കോടി രൂപയോളം ഗ്യാസ് സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ ലാഭിച്ചിരുന്നു. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജി എന്ന പദ്ധതിയിലായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന് പിന്നാലെയാണ് കാര്‍ ഉടമകളുടെ ഗ്യാസ് സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കം.

നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

പദ്ധതി നടത്തിപ്പിന്‍റെ ആദ്യ ഘട്ടമെന്നോണം സര്‍ക്കാര്‍ ചില ജില്ലകളിലെ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് കാര്‍ രജിസ്ട്രേഷന്‍റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാരിന് കൂടുതല്‍ തുക സബ്സിഡി ഇത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. നിലവില്‍ രണ്ടും മൂന്നും കാര്‍ സ്വന്തമായുള്ളവര്‍ക്ക് ഗ്യാസ് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം.

കാറുണ്ടെങ്കില്‍ സബ്സിഡിയില്ല!!

കാറുണ്ടെങ്കില്‍ സബ്സിഡിയില്ല!!

സ്വന്തമായി കാറുള്ളവര്‍ക്ക് രാജ്യത്ത് നല്‍കിവരുന്ന ഗ്യാസ് സബ്സിഡിയാണ് ഇതോടെ നിര്‍ത്തലാക്കാന്‍ പോകുന്നത്. എന്നാല്‍ എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളാണ് സര്‍ക്കാരിന് വെല്ലുവിളിയാവുകയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇതിന് പുറമേ ഇത് വിലാസവുമായി ചേര്‍ത്ത് പരിശോധിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാവുമെന്നാണ് കണക്കാക്കുന്നത്.

 ഗ്യാസ് സബ്സിഡി ഉപേക്ഷിക്കല്‍

ഗ്യാസ് സബ്സിഡി ഉപേക്ഷിക്കല്‍


ഗ്യാസ് സബ്സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. GiveItUp എന്ന പേരിലുള്ള സര്‍ക്കാരിന്‍റെ ക്യാമ്പെയിനിന്‍റെ ഭാഗമായിരുന്നു ഇത്. ഇതിന് പുറമേ ആധാറും എല്‍പിജിയും ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്‍പിജി സബ്സിഡി അര്‍ഹതപ്പെട്ടവരിലാണ് എത്തുന്നതെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ നീക്കങ്ങള്‍. ഉയര്‍ന്ന വരുമാനമുള്ളവര്‍ സ്വമേധയാ സബ്‌സിഡി ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടത്. ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. 2-17 ജനുവരി മുതല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

 ആനുകൂല്യം പാവപ്പെട്ടവര്‍ക്ക് മാത്രം

ആനുകൂല്യം പാവപ്പെട്ടവര്‍ക്ക് മാത്രം

നിലവില്‍ 1.05 കോടി ഉപഭോക്താക്കളാണ് സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചിട്ടുള്ളതെന്നാണ് 2017ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇനിയും ഏറെ പേര്‍ ഇത്തരത്തില്‍ അര്‍ഹതയില്ലാതെ സബ്‌സിഡി നേടുന്നുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്നവരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി കൊണ്ടു വന്നത്.

 പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന

പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ 1. 13 കോടി ജനങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയ്ക്ക് 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഗ്യാസ് കണക്ഷന്‍ ചാര്‍ജായ 1600 രൂപയുടെ ഇളവാണ് ലഭിക്കുക. സിലിണ്ടറിനും ഗ്യാസ് സിലിണ്ടര്‍ ഫില്‍ ചെയ്യാനും സിലിണ്ടര്‍ ഉടമകള്‍ നല്‍കണം.

 പത്ത് ലക്ഷത്തിന് മുകളിലെങ്കില്‍

പത്ത് ലക്ഷത്തിന് മുകളിലെങ്കില്‍


2016ല്‍ നോട്ട് നിരോധനത്തിന് പിന്നാലെ പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ ഗ്യാസ് സബ്സിഡ‍ി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആദായ നികുതി വകുപ്പില്‍ എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു സര്‍ക്കാര്‍ നടപടി. പാന്‍ കാര്‍ഡ്, വീട്ടുവിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് പെട്രോളിയം മന്ത്രാലയം ഇതിനായി ശേഖരിച്ചത്. വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെയാണ് സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ഇത്തരം ഉപഭോക്താക്കള്‍ മുഴുവന്‍ പണവും നല്‍കി സിലിണ്ടര്‍ വാങ്ങേണ്ട സാഹചര്യമാണ് രാജ്യത്തുണ്ടായത്.

 ആദായ നികുതി വകുപ്പും

ആദായ നികുതി വകുപ്പും

ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാചക വാതക കമ്പനികള്‍ക്ക് അനുവാദം നല്‍കും. ഇതാദ്യമായിട്ടാണ് ആദായ നികുതി വകുപ്പ് ഇത്തരം വിവരങ്ങള്‍ സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സി അല്ലാത്ത ഒരു വിഭാഗത്തിന് കൈമാറുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
By eliminating 36 million fake connections through Direct Benefit Transfer for LPG (DBTL), the government has saved nearly Rs 30,000 crore of cooking gas subsidy. Now, it is planning to strike car owners off the subsidy list.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്