ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം
ഇന്ത്യയില്‍ പാചക വാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകം ലഭിക്കുന്നുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. പലരും അടച്ചു. പലതും അടയ്ക്കുന്നതിന്റെ വക്കിലാണ്. വിറക് അടുപ്പിലേക്ക് തിരികെ പോയവരുമുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുന്ന വിഷയമായി ഇത് മാറി.
ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. എല്‍പിജിയും എല്‍എന്‍ജിയും ക്രൂഡ് ഓയിലും ഇന്ത്യയിലേക്ക് പ്രധാനമായും എത്തുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇവ എത്തിയിരുന്നത്. ഇറാന് ഈ വഴി അടച്ചതോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പെട്ടുപോയത്.

യുദ്ധം തുടങ്ങിയ ദിവസം തന്നെ ഖത്തര്‍ വാതക ഉള്‍പ്പാദനം നിര്‍ത്തിവച്ചു. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഖത്തറിലെ രണ്ട് കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം ഉണ്ടായതാണ് ഖത്തര്‍ എനര്‍ജി എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാന്‍ കാരണം. മാത്രമല്ല, ഹോര്‍മുസ് അടച്ചതിനാല്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകം കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല എന്നും ഖത്തര്‍ മനസിലാക്കി.
ഖത്തര്‍ ഇത്ര വേഗം കടുത്ത നടപടി എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയതും ഹോര്‍മുസ് അടച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും എല്‍പിജി വരുന്നത്. ഖത്തര്‍, യുഎഇ ഒമാന്‍, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും എല്‍എന്‍ജി എത്തുന്നത്.
ഇന്ത്യ ബദല്‍ മാര്‍ഗം കണ്ടെത്തുന്നു
എല്‍എന്‍ജി ഇറക്കുമതിക്ക് ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഇന്ത്യയിലേക്ക് വരുന്ന എല്‍എന്‍ജിയില്‍ 40 ശതമാനത്തില്‍ അധികം ഖത്തറില്‍ നിന്നാണ്. യുഎഇയില്‍ നിന്ന് ഏകദേശം പത്ത് ശതമാനം എത്തുന്നു, ഒമാനില്‍ നിന്നു 5 മുതല്‍ 10 ശതമാനം വരെ എത്തുന്നു. അമേരിക്കയില്‍ നിന്ന് ഏകദേശം 15 ശതമാനം വരുന്നുണ്ട്. ഓസ്ട്രേലിയയില്‍ നിന്ന് 5 ശതമാനം വരുന്നുണ്ട്.
ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏകദേശം 60 ശതമാനം എല്‍എന്‍ജി എത്തുന്നത്. ഹോര്‍മുസ് അടച്ചതിനാല്‍ വരവ് നിലച്ചു. ഇത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. കപ്പലുകള്‍, ട്രക്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ഇന്ധനമായിട്ടാണ് എല്‍എന്‍ജി ഉപയോഗിക്കുന്നത്. ഇത് ലഭ്യമല്ലാതിരുന്നാല്‍ ഇന്ത്യയുടെ വ്യവസായ മേഖലയെ തളര്‍ത്തും.
പശ്ചിമേഷ്യയില്‍ നിന്ന് വരുന്ന വാതകം നിലച്ചതിനാല്‍ ഇന്ത്യ ബദല്‍ മാര്‍ഗം തേടുന്നുണ്ട്. ഹോര്‍മുസ് വഴി അല്ലാതെ എത്തുന്ന വാതകം വാങ്ങാനാണ് നീക്കം. യൂറോപ്പില്‍ നിന്നുള്ള കാര്‍ഗോ കഴിഞ്ഞ ദിവസം ഗെയ്ല് വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളെയും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ പെട്രോനെറ്റ് എല്‍എന്‍ജി ശ്രമിച്ചുവരികയാണ്.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?















Click it and Unblock the Notifications