Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്‌നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ദിലീപ്. തുടക്കം ചെറിയ വേഷങ്ങളിലൂടെ ആയിരുന്നെങ്കിലും ഇടക്കാലത്ത് പ്രേക്ഷകരുടെ മനസിൽ അത്രയധികം സാന്നിധ്യം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. രണ്ടായിരങ്ങളുടെ തുടക്കത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊക്കെ മുകളിൽ ആയിരുന്നു ദിലീപ്. അത്രയധികം ഹിറ്റ് സിനിമകളാണ് ഇക്കാലയളവിൽ ദിലീപിന്റേതായി വന്നത്.

എന്നാൽ കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒട്ടേറെ പഴികൾ കേൾക്കേണ്ടി വരികയും ചില വിവാദങ്ങളിൽ ഉൾപ്പെടുകയും ഒക്കെ ചെയ്‌ത വ്യക്തി കൂടിയായിരുന്നു ദിലീപ്. ഒരു സമയത്ത് സിനിമാ താര സംഘടനകളും അല്ലാതെയുള്ള ടെക്‌നീഷ്യൻമാരുടെ സംഘടനയും ഒക്കെ ദിലീപിന് ശക്തമായ പിന്തുണയാണ് നൽകി വന്നിരുന്നത്. പല സംഘടനകളുടെയും രക്ഷാധികാരിയും ദിലീപ് തന്നെയായിരുന്ന കാലമുണ്ടായിരുന്നു.

meenakshi

പക്ഷേ, അതൊക്കെ പാതിവഴിയിൽ നിർത്തി ചില വിവാദങ്ങളും ഒടുവിൽ ജയിൽ വാസവും ഒക്കെ ദിലീപിന് അനുഭവിക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നാളുകൾ ആയിരുന്നു അതെല്ലാം. അന്ന് കുടുംബമായിരുന്നു എല്ലാത്തിനും ദിലീപിന് ഒപ്പം തന്നെ നിന്നത്. മകളായ മീനാക്ഷിയും ഭാര്യയായ കാവ്യ മാധവനും ദിലീപിന് അത്രയധികം പിന്തുണ നൽകുകയും ചെയ്‌തിരുന്നു എന്നതാണ് താരം പിടിച്ചു നിൽക്കാൻ കാരണമായത്.

അതുകൊണ്ട് തന്നെ എപ്പോഴും മകളുടെ കാര്യത്തിൽ ദിലീപ് വാചാലനാവാറുണ്ട്. മകളാണ് തന്റെ ശക്തിയെന്നും അവൾ കഴിഞ്ഞിട്ടേ തനിക്ക് എന്തുമുള്ളൂ എന്നുമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. മകളുടെ ആഗ്രഹം പോലെ തന്നെ മീനാക്ഷിയെ ഒരു ഡോക്‌ടറാക്കി മാറ്റുകയും ചെയ്‌തിരുന്നു ദിലീപ്. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തു വരികയാണ് മീനാക്ഷി ദിലീപ്. അതിനിടെ ദിലീപിന്റെ പഴയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ദിലീപ് അന്ന് മകൾ മീനാക്ഷിയെ കുറിച്ച് പറഞ്ഞത്: കാരണം, ഇപ്പോൾ ഇത്രയും വിഷയങ്ങളൊക്കെ നടന്നപ്പോൾ മീനൂട്ടി സ്‌കൂളിലായിരുന്നു, അന്ന് അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്‌നങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല...പക്ഷേ, അവളിപ്പോൾ പഠിച്ചു ഡോക്‌ടറായി, ആസ്‌റ്ററിൽ ജോലി ചെയ്യുകയാണ്. അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന... എല്ലാത്തിനും നമ്മുടെ കൂടെ നിൽക്കുക എന്ന് പറയുന്നൊരു രീതിയാണ് അവളുടേത്.

ഈ പ്രശ്‌നങ്ങൾ തുടങ്ങുമ്പോൾ അവൾ ചെറിയ കുട്ടിയാണ്, അതിന്റേതായ ഒരുപാട് ബുദ്ധിമുട്ടുകൾ അവൾ അനുഭവിച്ചിട്ടുണ്ട്. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് ഒരു സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യം തന്നെയാണ്. അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ്.

അതേസമയം, പിതാവിനൊപ്പം തന്നെയാണ് മീനാക്ഷി ഇപ്പോഴും കഴിയുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തി ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോഴും മീനാക്ഷി പിതാവിനൊപ്പം ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്. കാവ്യയെ സ്വന്തം അമ്മയെ പോലെ കാണാനും സ്നേഹിക്കാനും കഴിയുന്ന മീനാക്ഷി നല്ലൊരു മനസിന് ഉടമയാണെന്നും അതുകൊണ്ടാണ് പലപ്പോഴും ആ പെൺകുട്ടി ലൈം ലൈറ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതെന്നുമാണ് പല ആരാധകരും പറയുന്നത്.

മാത്രമല്ല എന്നും ദിലീപിന്റെ ശക്തിയായി മകൾ ഒപ്പമുണ്ടാവുമെന്നാണ് ചില ആരാധകർ പറയുന്നത്. ഒരു കുടുംബമെന്ന നിലയിൽ ദിലീപിന് എപ്പോഴും സന്തോഷിക്കാനുള്ള വകയുണ്ടെന്നും മീനാക്ഷിയെ പോലെ ഒരു കുട്ടിയുടെ പിതാവ് ആയതിനാൽ ദിലീപിന് അഭിമാനിക്കാമെന്നുമാണ് ചില ആരാധകർ പറയുന്നത്. മാത്രമല്ല മീനാക്ഷി തന്റെ പിതാവിന്റെ സൽപ്പേര് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രവചനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+