എല്‍പിജി അല്ല എല്‍എന്‍ജി; രണ്ടും വരുന്നത് ഗള്‍ഫില്‍ നിന്ന്, ഉപയോഗവും രണ്ട്, ഇക്കാര്യം അറിയാമോ
ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് ആണ് എല്‍എന്‍ജി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ആണ് എല്‍പിജി. രണ്ടും ഇന്ധനങ്ങളാണെങ്കിലും ഘടനയും ഉപയോഗവും വ്യത്യസ്തമാണ്. എല്‍എന്‍ജി ഖനനം ചെയ്ത് എടുക്കുന്ന വാതകത്തെ തണുപ്പിച്ചാണ് ഉണ്ടാക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നതാണ് എല്‍പിജി. എല്‍എന്‍ജിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മിഥൈനും എല്‍പിജിയില്‍ പ്രൊപ്പേന്‍, ബ്യൂട്ടേന് എന്നീ വാതകങ്ങളുമാണ്.
ഖനനം ചെയ്തെടുക്കുന്ന വാതകം ഏകദേശം മൈനസ് 162 ഡിഗ്രിയിലേക്ക് തണുപ്പിച്ചാണ് എല്‍എന്‍ജി ആക്കി മാറ്റുന്നതാണ്. എങ്കില്‍ മാത്രമേ ഇവ കയറ്റുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എല്‍പിജി സാധാരണ താപനിലയില്‍ തന്നെ ദ്രാവക രൂപത്തിലാക്കി മാറ്റാം. അതുകൊണ്ടാണ് ഇവ വീടുകളില്‍ പാചക വാതകമായി ഉപയോഗിക്കുന്നത്.

എല്‍എന്‍ജി അപകട സാധ്യത കുറവാണ്. ചോര്‍ച്ചയുണ്ടായാല്‍ വേഗത്തില്‍ അന്തരീക്ഷത്തില്‍ കലരും. എന്നാല്‍ എല്‍പിജി ഇത്തരത്തില്‍ കലരില്ല. അതുകൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണ്. കപ്പലുകള്‍, ട്രക്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ഇന്ധനമായിട്ടാണ് എല്‍എന്‍ജി പ്രധാനമായും ഉപയോഗിക്കുന്നത്. അതേസമയം, എല്‍പിജി പാചക ആവശ്യത്തിനും വാഹനങ്ങളില്‍ ഇന്ധനമായും ഉപയോഗിക്കുന്നു.
എല്‍എന്‍ജിയെ ഒരിക്കലും എല്‍പിജി ആക്കി മാറ്റാന്‍ സാധ്യമല്ല. രാസഘടനയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. എല്‍എന്‍ജി സൂക്ഷിക്കുന്ന ടാങ്കുകളില്‍ എല്‍പിജി സൂക്ഷിക്കാന്‍ സാധിക്കില്ല. എല്‍എന്‍ജിക്ക് മൈനസ് 162 ഡിഗ്രി തണുപ്പ് ആവശ്യമാണ്. എന്നാല്‍ വാതക സംസ്കരണ പ്ലാന്റുകളില്‍ വാതക മിശ്രിതത്തില്‍ നിന്ന് പ്രൊപ്പേനും ബ്യൂട്ടേനും വേര്‍ത്തിരിച്ച് എടുത്ത് എല്‍പിജി നിര്‍മിക്കാറുണ്ട്.
സിഎന്‍ജി, പിഎന്‍ജി എന്താണെന്ന് അറിയാമോ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ കാര്യത്തില്‍ ചില സാമ്യതകളുണ്ട്. രണ്ടും പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. പ്രധാനമായും ഖത്തറില്‍ നിന്ന്. അടുത്ത കാലത്ത് ഇന്ത്യയില്‍ എല്‍പിജിയുടെ ആവശ്യം കൂടിയിട്ടുണ്ട്. 'എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍' പോലുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഇതിന് കാരണം.
ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ ഏകദേശം 40 ശതമാനമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം എല്‍പിജിയും ഇറക്കുമതി ചെയ്യുകയാണ്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എല്‍പിജി ഇറക്കുന്നത്. വിറക് ഉപയോഗം കുറഞ്ഞതോടെ ഇന്ത്യയില്‍ എല്‍പിജി ഉപയോഗം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എല്‍എന്‍ജിക്ക് വേണ്ടി ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നു.
വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകമാണ് സിഎന്‍ജി അഥവാ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്. പെട്രോള്‍, ഡീസല്‍ എന്നിവയേക്കാള്‍ മലിനീകരണവും ചെലവും കുറവാണ് ഇതിന്. അതേസമയം, പൈപ്പ് ലൈന്‍ വഴി വാതകം വീടുകളിലേക്കും വ്യവസായ ശാലകളിലേക്കും എത്തിക്കുന്നതിനെ പിഎന്‍ജി അഥവാ പൈപ്ഡ് നാച്വറല്‍ ഗ്യാസ് എന്നാണ് പറയുക. ഇത് എല്‍പിജിക്ക് ബദലായി വീടുകളില്‍ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് അനുസരിച്ച് ബില്ല് അടയ്ക്കേണ്ടി വരും.
-
എൽപിജി പ്രതിസന്ധി തീരുന്നു; വിതരണ വിഹിതം 50 ശതമാനമായി ഉയർത്തി, വിപണിയിൽ ആശ്വാസം -
'ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി 41 രാജ്യങ്ങളില്‍ നിന്ന്'; നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളിയെന്ന് മോദി -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?















Click it and Unblock the Notifications