കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ വെറുതെയായി, പ്രധാന നിരക്കുകളില്‍ മാറ്റമില്ല

  • By Meera Balan
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും. കരുതല്‍ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതും രാജ്യത്തെ പണപ്പെരുപ്പത്തില്‍ നേരിയ കുറവുണ്ടായതും നിരക്കുകളില്‍ മാറ്റം വരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യാതൊരു മാറ്റവും വരുത്താതെയാണ് റിസവര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നയപ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരിയില്‍ നടക്കുന്ന വായ്പ അവലോകനത്തിലാകും നിരക്കുകള്‍ സംബന്ധിച്ച് പുതിയ പ്രഖ്യാപനം ഉണ്ടാവുക. പണപ്പെരുപ്പം കുറഞ്ഞെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താതെ ജാഗ്രതയോടെയുള്ള സമീപനാണ് രഘുറാം രാജന്‍ സ്വീകരിച്ചത്.

Raghuram Rajan

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ദ്രുത ഗതിയിലാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് നിലപാടിലായിരുന്നു വ്യവസായിക ലോകം. നിരക്കുകള്‍ കുറഞ്ഞാല്‍ മാത്രമേ പലിശ നിരക്കുകളിലും അനുസൃതമായ മാറ്റം വരുത്താന്‍ ബാങ്കുകള്‍ തയ്യാറാവുകയുള്ളൂ.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഇടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ഈ നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ചാണ് ബാങ്കുകളുടെ പലിശ നിരക്ക്.

English summary
The RBI has decided to hold the rates.The repo rate remains unchanged at 8 per cent. There are no changes in CRR either which remains at 4 per cent of deposits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X