കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യ നടെല്ല മൈക്രോസോഫ്റ്റ് സിഇഒ ആയി ചുമതലയേറ്റു

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യക്കാരനായ സത്യ നടെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റു. ഫെബ്രുവരി നാലിനാണ് സത്യ നടെല്ലയെ പുതിയ സിഇഒ ആയി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചത്.

മൈക്രോസോഫ്‌റിന്റെ മൂന്നാമത്തെ സിഇഒ ആണ് സത്യ നടെല്ല. ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആദ്യ സിഇഒ. പിന്നീട് വന്ന സ്റ്റീവ് ബാള്‍മര്‍ക്ക് ശേഷമാണ് ഇപ്പോള്‍ സത്യ കമ്പനിയുടെ തലപ്പത്തെത്തുന്നത്.

Satya Nadella

മൈക്രോസോഫ്റ്റിന്റെ തലപ്പെത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 22 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ ജോയി ചെയ്യുന്നു.കമ്പനിക്ക് അകത്ത് നിന്നുള്ള ഒരാള്‍ തന്നെ സിഇഒ ആയി വരുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് മൈക്രോസഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തിയത്. നേരത്തെ സ്റ്റീവ് ബാള്‍മറേക്കാള്‍ കമ്പനിയെ വളര്‍ച്ചയിലേക്ക് നയിച്ചത് പ്രോഗ്രാമര്‍ ആയിരുന്ന ബില്‍ഗേറ്റ്‌സ് ആയിരുന്നു. സെയില്‍സ് പശ്ചാത്തലമുളള ബാള്‍മറിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനും ആയില്ല.

സാങ്കേതി വിദഗ്ധന്‍ കൂടിയായ സത്യ നടെല്ലക്ക് സ്ഥാപനത്തെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാകും എന്നും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗത്തിന്റെ തലവനായിരുന്നു ഇതുവരേയും സത്യ നടെല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് ഏറ്റവും അധികം ലാഭമുണ്ടാക്കിക്കൊടുത്തത് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായിരുന്നു.

ബില്‍ ഗേറ്റ്‌സ് കമ്പനിയുടെ സാങ്കേതി ഉപദേഷാടാവായി തുടരാനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ പുതിയ ചെയര്‍മാനായി ജോണ്‍ തോംസണെ തിരഞ്ഞെടുത്തു.

English summary

 Microsoft's board on Tuesday named Hyderabad-born Satya Nadella as chief executive of the legendary tech giant Microsoft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X