ചെക്കിനും എസ്ബിഐ കാര്‍ഡ് ഫീസ് ഈടാക്കുന്നു!! കഴുത്തറുപ്പന്‍ നയം ജനങ്ങള്‍ക്ക് ഭീഷണി!! കൂടുതലറിയാന്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ചെക്ക് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കവുമായി എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വ്വീസ്
. ഡ്രോപ്പ് ബോക്‌സ് വഴി 2000 രൂപയ്ക്ക് താഴെയുള്ള ചെക്ക് ഇടപാടുകള്‍ക്ക് ഇനിമുതല്‍ 100 രൂപ ഫീസായി ഈടാക്കുമെന്നാണ് എസ്ബിഐ കാര്‍ഡ് കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഈ ഫീസ് ബാധകമായിരിക്കില്ല. എസ്ബിഐ കാര്‍ഡ് വഴി ചെക്കുകള്‍ നിക്ഷേപിക്കുന്ന മറ്റ് ബാങ്ക് അക്കൗണ്ട് ദാതാക്കള്‍ക്കായിരിക്കും ഫീസ് നല്‍കേണ്ടിവരിക.

ചെക്കുകള്‍ വൈകി ഡ്രോപ്പ് ബോക്‌സിലെത്തുന്നത് പേയ്‌മെന്റ് ചാര്‍ജിന് ഇടയാക്കുന്നുണ്ടെന്നും ഇത് തടയുന്നതിനായാണ് ചെക്കുകള്‍ക്ക് ഫീസ് ഈടാക്കുന്നതെന്നും എസ്ബിഐ കാര്‍ഡ് സിഇഒ വിജയ് ജസൂജ പറയുന്നു. ചെക്കുകള്‍ ശേഖരിക്കുന്നതില്‍ ബാങ്കുകള്‍ക്ക് തെറ്റുപറ്റുന്നുണ്ടെന്നും അതിനാല്‍ പലതവണ വിലയിരുത്തിയ ശേഷം മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ജസൂജ പറയുന്നു.

കാലതാമസം ഒഴിവാക്കാന്‍

കാലതാമസം ഒഴിവാക്കാന്‍

ചെക്കുകള്‍ ഡ്രോപ് ബോക്‌സിലെത്തുന്നത് തടയുന്നതിനും ഇത് മൂലമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി ചെക്ക് ഇടപാട് നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് എസ്ബിഐയുടെ നീക്കം.

ഫീസിന്റെ മാനദണ്ഡം

ഫീസിന്റെ മാനദണ്ഡം

92 ശതമാനം കാര്‍ഡ് ഉപയോക്താക്കളും തങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നത് ചെക്കിനെ ആശ്രയിക്കാതെയാണെന്നും ചെക്ക് കൗണ്ടര്‍ വഴി ചെക്ക് പേയ്‌മെന്റ് നടത്തുന്നവരെ മാത്രമാണ് ഈ നീക്കം ബാധിക്കുകയെന്നും എസ്ബിഐ അക്കൗണ്ട് ഉടമകളെ ഈ ഫീസ് ബാധിക്കില്ലെന്നും എസ്ബിഇ കാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ക്ലിയറിംഗിനും പേയ്‌മെന്റിനും ഇന്‍ട്രാ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ചെക്ക് അയയ്ക്കുകയില്ല. എസ്ബിഐ അല്ലാത്ത ചെക്കുകള്‍ നിക്ഷേപിക്കുമ്പോള്‍ ഫീസ് ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ഇന്‍സന്റീവ് നല്‍കും!!

ഇന്‍സന്റീവ് നല്‍കും!!

ചെക്ക് ഇടപാടുകള്‍ക്കുള്ള ഇന്‍സെന്റീവ് ഒഴിവാക്കി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇന്‍സെന്റീവ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് എസ്ബിഐ കാര്‍ഡ് നടത്തിവരുന്നത്.

താരം മൊബൈല്‍ ബാങ്കിംഗ്

താരം മൊബൈല്‍ ബാങ്കിംഗ്

14 തരത്തിലുള്ള ബില്‍ അടവുകള്‍ ഡെസ്‌ക് ടോപ്പ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ആണ് നടക്കുന്നതെന്ന് എസ്ബിഐ കാര്‍ഡ് അവകാശപ്പെടുന്നു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഇല്ലാത്തവര്‍ മാത്രമാണ് ചെക്ക് ഉള്‍പ്പെടെയുള്ള പണമിടപാട് രീതികളെ ആശ്രയിക്കുന്നതെന്നും കാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

എല്ലാം ഡിജിറ്റലാവട്ടെ

എല്ലാം ഡിജിറ്റലാവട്ടെ

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് എസ്ബിഐയുടെയും നീക്കം. ഡിജിറ്റല്‍ പേയ്‌മെന്റിന് സാധ്യതകളുണ്ടായിരിക്കെ എന്തിന് ചെക്കുകളെ ആശ്രയിക്കുവെന്നതാണ് എസ്ബിഐ കാര്‍ഡ് ചെയര്‍മാന്‍ ജസൂജ ഉന്നയിക്കുന്ന ചോദ്യം.

English summary
In a first, SBI Card — an arm of State Bank of India — has decided to impose a charge on payments made by cheque. The card company recently communicated to customers that henceforth payments of below Rs 2,000 made through the cheque drop box will attract a fee of Rs 100.
Please Wait while comments are loading...