അറിയാമോ ഷാഹിദ് ഖാനെ? പാകിസ്ഥാനിലെ സമ്പന്നൻ അംബാനിക്കും അദാനിക്കും മേലെയോ? ആസ്‌തി ഇത്ര
ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാൻ പക്ഷേ കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന കാഴ്‌ച നാം കണ്ടതാണ്. ഭരണത്തിലെ അസ്ഥിരതയും മറ്റ് കാരണങ്ങളും ഒക്കെ കൊണ്ട് വളർച്ചയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയാത്ത ഇതേ രാജ്യത്ത് തന്നെ ആരെയും വെല്ലുന്ന അതിസമ്പന്നരുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഷാഹിദ് ഖാൻ എന്ന ശത കോടീശ്വരൻ.
നിലവിൽ പാകിസ്ഥാനിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന വിശേഷണം പേറുന്ന ആളാണ് ഷാഹിദ് ഖാൻ. ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം നിലവിൽ 1,01,782 കോടി രൂപയാണ് ഷാഹിദ് ഖാന്റെ ആസ്‌തിയായി കണക്കാക്കുന്നത്. ഇത് പാകിസ്ഥാനിലെ മറ്റ് ബിസിനസ് പ്രമുഖരിൽ നിന്ന് ഷാഹിദ് ഖാനെ ബഹുദൂരം എത്തിക്കുന്ന ഘടകമാണ്.

ഇനി ഇന്ത്യൻ സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോൾ ഷാഹിദ് ഖാന്റെ സ്ഥിതി എന്താണെന്ന് നോക്കാം. ഫോർബ്‌സ് കണക്കുകൾ വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ ശത കോടീശ്വരന്മാരിൽ ഒരാളായ വിപ്രോ സ്ഥാപകൻ അസിം പ്രേംജിയേക്കാളും ബഹുദൂരം മുന്നിലാണ് ഷാഹിദ് ഖാൻ. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വർഷം തോറും ചാരിറ്റിക്ക് വേണ്ടി വലിയ തുക ചിലവഴിക്കുന്ന വ്യക്തി കൂടിയാണ് അസിം പ്രേംജി.
ആസ്‌തിയുടെ കാര്യത്തിൽ പാകിസ്ഥാനിലെ ഏറ്റവും സമ്പന്നനായ ഷാഹിദ് ഖാൻ ഇപ്പോൾ അസിം പ്രേംജിയെ മറികടന്നു. അസിം പ്രേംജി ഇന്ത്യകാർക്ക് സുപരിചിതനാണെങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുമായി നിരവധി സ്വഭാവവിശേഷങ്ങൾ പങ്കിടുന്ന പാകിസ്ഥാനിലെ സമ്പന്നനായ ഷാഹിദ് ഖാനെക്കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
ഷാഹിദ് ഖാൻ: ആസ്‌തി, മറ്റ് വിവരങ്ങൾ
ആദ്യമേ തന്നെ പറയട്ടെ മുകേഷ് അംബാനിയും ഗൗതം അദാനിയും സമ്പാദിച്ച പണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഷാഹിദ് ഖാന്റെ 101782 കോടി രൂപയുടെ ആസ്‌തി അടുത്തെങ്ങുമില്ല എന്നതാണ് വാസ്‌തവം. നിലവിൽ ഏഷ്യയിലെ, ലോകത്തിലെ തന്നെ രണ്ട് അതിസമ്പന്നൻമാരായി മാറി എന്നതാണ് സത്യം.എങ്കിലും മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരെപ്പോലെ അദ്ദേഹവും വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നു. അതിന് പുറമെ നിരവധി കായിക മേഖലയിലും അദ്ദേഹം കാര്യമായ സംഭാവനകൾ നടനുണ്ട്. നിർമ്മാണ മേഖലയിൽ ബിസിനസ് നടത്തിയിരുന്ന ഒരു ഇടത്തരം കുടുംബത്തിലാണ് ഷാഹിദ് ഖാൻ ജനിച്ചത്.
പതിനാറാം വയസിൽ തുടർ വിദ്യാഭ്യാസത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് മാറി. ഉർബാന-ഷാമ്പെയ്‌നിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന അദ്ദേഹത്തിന് പക്ഷേ പണത്തിന്റെ ബുദ്ധിമുട്ട് കാര്യമായി നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഹോട്ടലിൽ പാത്രങ്ങൾ ഉൾപ്പെടെ കഴുകേണ്ടി വന്നു. 1971ൽ അദ്ദേഹം ഗ്രെയ്‌ഞ്ചർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിഎസ്‌സി ബിരുദം നേടി.
ബിരുദം കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഫ്ലെക്‌സ്-എൻ-ഗേറ്റ് കോർപ്പറേഷനിൽ ജോലി ചെയ്യാൻ തുടങ്ങി. ഷാഹിദ് ഖാൻ തന്റെ മുൻ തൊഴിലുടമയായ ചാൾസ് ഗ്ലീസൺ ബട്ട്‌സോയിൽ നിന്ന് കൈയിലെ സമ്പാദ്യവും കുറച്ച് വായ്‌പയും ഉപയോഗിച്ച് ഫ്ലെക്‌സ്-എൻ-ഗേറ്റ് നേടിയ ശേഷം ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. അവിടെ നിന്നാണ് ഇന്ന് പ്രീമിയർ ലീഗിലെ ക്ലബിൽ സഹ ഉടമ എന്ന നേട്ടം വരെ അദ്ദേഹം എത്തി നിൽക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications