Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർ ഇന്ത്യയുടെ കടം 60,000 കോടി! ടാറ്റ വാങ്ങുന്നത് 18,000 കോടിയ്ക്ക്! കേന്ദ്രത്തിന് കിട്ടുക വെറും 2,700 കോടി

ദില്ലി: ടാറ്റയുടെ കൈകളിലേക്ക് എയർ ഇന്ത്യ തിരിച്ചെത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം രത്തൻ ടാറ്റ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ സ്വന്തമാക്കുക എന്നത് ടാറ്റ സൺസിനെ സംബന്ധിച്ച് അവരുടെ ഒരു അഭിമാന പ്രശ്‌നം കൂടിയായിരുന്നു.

എന്നാൽ, ഈ ഏറ്റെടുക്കലിൽ യഥാർത്ഥത്തിൽ ടാറ്റയ്ക്ക് വലിയ നേട്ടം വല്ലതും ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വൻ കടക്കെണിയിൽ പെട്ടുകിടക്കുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമോ? ഉപ്പ് മുതൽ കർപ്പൂരം വരെ വിൽക്കുന്ന ടാറ്റയെ സംബന്ധിച്ച് ബിസിനസ് എന്നത് ഒരു പുത്തരിയല്ലെന്ന് ലോകത്തിന് മുഴുവൻ അറിയാം. എന്തായാലും ഈ എയർ ഇന്ത്യ കച്ചവടത്തിലെ ചില കണക്കുകൾ പരിശോധിക്കാം...

1

ഇന്ത്യ നവലിബറൽ നയങ്ങളിലേക്ക് മാറിയതിന് പിറകെയാണ് എയർ ഇന്ത്യയിൽ നഷ്ടത്തിന്റെ കണക്കുകൾ വന്നുതുടങ്ങിയത്. ജെആർഡി ടാറ്റയുടെ നേതൃത്വത്തിൽ 1932 ൽ ടാറ്റ എയർ സർവ്വീസസ് എന്ന പേരിൽ വിമാന കമ്പനി തുടങ്ങിയപ്പോൾ, ആദ്യം മുതലേ അത് ലാഭത്തിലായിരുന്നു. ആദ്യത്തെ വർഷം അറുപതിനായിരം രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2009 ലെ കണക്കുകൾ പ്രകാരം അന്ന് എയർ ഇന്ത്യയുടെ സഞ്ചിത നഷ്ടം 72 ബില്യൺ അമേരിക്കൻ ഡോളർ ആയിരുന്നു.

2

ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം എയർ ഇന്ത്യയുടെ മൊത്തം നഷ്ടം അറുപതിനായിരം കോടി രൂപ ആണത്രെ. ഓരോ ദിവസം കൂടുംതോറും എയർ ഇന്ത്യയുടെ കടവും വർദ്ധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം നഷ്ടം 20 കോടി രൂപയാണ് എന്നാണ് കണക്കുകൾ. അങ്ങനെയുള്ള ഒരു വിമാന കമ്പനിയെ ആണ് ടാറ്റ സൺസ് ഏറെ സന്തോഷത്തോടെ, ഏറെ കാലത്ത് കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയിരിക്കുന്നത്.

3

പതിനെണ്ണായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യ ലേലത്തിൽ പിടിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റ് ആയിരുന്നു ഇതിൽ മുഖ്യ എതിരാളികൾ. എന്നാൽ, കൂടുതൽ തുക ക്വാട്ട് ചെയ്ത ടാറ്റയ്ക്ക് തന്നെ വിൽപന നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ടാറ്റ സൺസിന്റെ കീഴിലുള്ള ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആണ് എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കിയിരിക്കുന്നത്. കമ്പനിയിലെ കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ഓഹരികളും ഇനി ടാറ്റയ്ക്ക് സ്വന്തം. ഇതോടൊപ്പം തന്നെ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, എയർ ഇന്ത്യ സാറ്റ്‌സ് എന്നിവയിലെ എയർ ഇന്ത്യ ഓഹരികളും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും.

4

എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ സൺസ് പതിനെട്ടായിരം കോടി രൂപ കൊടുക്കുമെങ്കിലും, സാമ്പത്തിക പ്രതിസന്ധിയിൽ കിടന്നുഴലുന്ന കേന്ദ്ര സർക്കാരിന് ആ പണം മുഴുവൻ കിട്ടില്ല. 18,000 കോടിയിൽ നിന്ന് ആകെ 2,700 കോടി രൂപ മാത്രമാണ് സർക്കാരിന് ലഭിക്കുക. ബാക്കി തുക മുഴുവനും എയർ ഇന്ത്യയുടെ നിലവിലെ കടങ്ങൾ വീട്ടാൻ ആയിരിക്കും ഉപയോഗിക്കുക. എന്നാൽ, ആ തുകകൊണ്ടൊന്നും തീരുന്ന കടമല്ല എയർ ഇന്ത്യയുടേത് എന്നതാണ് വസ്തുത. പ്രതിദിനം 20 കോടി രൂപ നഷ്ടം എന്ന സ്ഥിതി മാറിയാൽ തന്നെ എയർ ഇന്ത്യയ്ക്കും ടാറ്റയ്ക്കും പ്രതീക്ഷകൾ വച്ചുപുലർത്താം.

5

എയർ ഇന്ത്യ ടാറ്റയ്ക്ക് കീഴിൽ വരുമ്പോൾ അതിന്റെ എല്ലാ ആസ്തികളും ടാറ്റയ്ക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കമ്പനിയുടെ പൊന്നു വിലയുള്ള ഭൂമിയോ കെട്ടിടങ്ങളോ മറ്റ് നോൺ കോർ ആസ്തികളോ ടാറ്റ ഗ്രൂപ്പിന് ലഭിക്കില്ല. അത് കേന്ദ്രസർക്കാരിന്റെ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലേക്ക് മാറും. ചെറിയ മൂല്യമൊന്നും അല്ല ഇതിനുള്ളത്- മൊത്തം 14,718 കോടി രൂപ മൂല്യം വരും എന്നാണ് കണക്കുകൾ.

6

2001 ൽ എബി വാജ്‌പേയി സർക്കാരിന്റെ കാലത്ത് തന്നെ എയർ ഇന്ത്യയെ സ്വകാര്യ വത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. എന്തായാലും അന്ന് അത് നടന്നില്ല. ഒടുവിൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ആണ് ഈ ചർച്ചകൾ വീണ്ടും സജീവമായത്. 2017 ജൂൺ 28 ന് എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുകയും ചെയ്തു. 2018 ൽ എയർ ഇന്ത്യ വിൽപന നടത്താൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു. അന്ന് ലേലത്തിൽ പങ്കെടുക്കാൻ ഒരാൾ പോലും എത്തിയതും ഇല്ല. അന്ന് 76 ശതമാനം ഓഹരികൾ വിൽക്കാൻ ആയിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം.

7

ഈ പദ്ധതി പരാജയപ്പെട്ടപ്പോൾ ആണ് സർക്കാർ പുതിയ നീക്കം നടത്തിയത്. 100 ശതമാനം ഓഹരികളും വിൽക്കാം എന്നതായിരുന്നു പുതിയ തീരുമാനം. 2020 ജനുവരിയിൽ ഇതിനായുള്ള താത്പര്യ പത്രവും സർക്കാർ പുറത്തിറക്കിയിരുന്നു. 2021 സെപ്തംബറിൽ സർക്കാർ പുതിയ ടെൻഡർ പ്രസിദ്ധീകരിച്ചു. അതിൻ പ്രകാരമാണ് ഇപ്പോൾ ടാറ്റ സൺസിന്റെ കീഴിലുള്ള ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യ സ്വന്തമാക്കിയത്.

Recommended Video

cmsvideo
    വിമാനത്തില്‍ കിടിലന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് | Oneindia Malayalam
    8

    1953 ൽ ആണ് എയർ ഇന്ത്യ കേന്ദ്ര സർക്കാർ പൂർണമായും ദേശസാത്കരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ സർക്കാർ ഏറ്റെടുത്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ടാറ്റ വിമാന കമ്പനി തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും അത് സർക്കാരിന്റെ കൈയ്യിൽ എത്തിക്കഴിഞ്ഞിരുന്നു. പിന്നീട് കാൽ നൂറ്റാണ്ടോളം എയർ ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്ത് ജെആർഡി ടാറ്റ തുടർന്നിരുന്നു. എയർ ഇന്ത്യയുടെ പുഷ്‌കല കാലമായിരുന്നു അത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ രാജ്യത്ത് നടപ്പിലാക്കിയ നവലിബറൽ നയങ്ങളാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളേയും നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത് എന്നാണ് പലരും വിലയിരുത്തുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+