Get Updates
Get notified of breaking news, exclusive insights, and must-see stories!

മടി പിടിച്ച്‌ സ്വര്‍ണവില; ഇന്നത്തെ കേമന്‍ ബിറ്റ് കോയിന്‍... ട്രെന്‍ഡ് മാറുന്നു, പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം മാത്രം. വെള്ളിയുടെ വിലയിലും നാമമാത്രമായ കയറ്റം പ്രകടമായി. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കെപ്പെടുകയാണ്. ഈ മാസത്തെ ആദ്യ അഞ്ച് ദിവസത്തെ കണക്കു നോക്കുമ്പോള്‍ സ്വര്‍ണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നതാണ് കാഴ്ച.

ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ആഗോള വിപണിയിലെ സ്വര്‍ണവിലയിലും കാര്യമായ മുന്നേറ്റമില്ല. ക്രൂഡ് ഓയില്‍ വില ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്. ഒപെക് രാജ്യങ്ങളുടെ പുതിയ പ്രഖ്യാപനം ഇന്ന് വരും. ആര്‍ബിഐ പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം നാളെ അറിയിക്കും. ഇതെല്ലാം വരും ദിവസങ്ങളിലെ സ്വര്‍ണവില ഉള്‍പ്പെടെയുള്ള ഘടകങ്ങളെ സ്വാധീനിക്കും.

gold-bitcoin-price-today-1

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 57200 രൂപയായിരുന്നു. ഏറ്റവും കുറവ് 56720 രൂപയും. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുമ്പ് നടത്തുന്ന പ്രസ്താവനകള്‍ക്ക് അനുസരിച്ചാണ് വിപണിയില്‍ മാറ്റം സംഭവിക്കുന്നത്. അമേരിക്കന്‍ ട്രഷറി ബിറ്റ്‌കോയിന്‍ വാങ്ങി സൂക്ഷിക്കുമെന്ന പ്രചാരണമുണ്ടായതാണ് ഈ ക്രിപ്‌റ്റോ കറന്‍സിക്ക് വില കുത്തനെ കൂടാന്‍ ഇടയാക്കിയത്.

ഒരു ബിറ്റ് കോയിന് 96000 ഡോളര്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇന്ന് വന്‍ കുതിപ്പ് നടത്തി ഒരു ലക്ഷത്തി മൂവായിരം രൂപ കടന്നിരിക്കുകയാണ്. ഇനിയും കൂടുതല്‍ പേര്‍ ബിറ്റ് കോയിന്‍ വാങ്ങുമ്പോള്‍ വില വീണ്ടും ഉയരും. അതുകൊണ്ടുതന്നെ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വിട്ട് ബിറ്റ്‌കോയിനിലേക്ക് തിരിയുമോ എന്ന ആശങ്കയും ബാക്കിയാണ്. അമേരിക്ക ബിറ്റ്‌കോയിന്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഈ പാത സ്വീകരിച്ചേക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57120 രൂപയാണ് വില. 80 രൂപ മാത്രമാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപ കൂടി 7140 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5895 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഒരു രൂപയാണ് ഗ്രാമിനുള്ള വര്‍ധന. 99 രൂപയാണ് ഗ്രാമിന്റെ പുതിയ വില. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2648 ഡോളറാണ് ഇന്നത്തെ വില.

ഇന്ത്യന്‍ രൂപ ഇനിയും ഇടിയുമെന്ന സൂചനയാണ് വരുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് അല്‍പ്പം വൈകിപ്പിക്കുന്നത് ഗുണം ചെയ്യും. അതേസമയം, ആര്‍ബിഐ വെള്ളിയാഴ്ച എന്ത് തീരുമാനം പ്രഖ്യാപിക്കുമെന്നതാണ് കാത്തിരുന്ന് അറിയേണ്ടത്. പലിശ നിരക്കില്‍ മാറ്റം വരുത്തി വിപണി നിയന്ത്രിക്കാന്‍ ആര്‍ബിഐ ശ്രമിക്കുമോ അതോ പഴയ പലിശ നിരക്ക് തുടരുമോ എന്ന് വെള്ളിയാഴ്ച 10 മണിയോടെ അറിയാം.

ഡോളര്‍ സൂചിക 106.24 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ 84.73 എന്ന നിരക്കിലെത്തി. രണ്ട് ദിവസം മുമ്പ് 84.76 വരെ ഇടിഞ്ഞിരുന്നു. ആര്‍ബിഐ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചാണ് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നത് എന്നാണ് വിവരം. അതേസമയം, അമേരിക്ക ഫസ്റ്റ് എന്ന ലക്ഷ്യവുമായി വരുന്ന ട്രംപ് ഡോളറിന്റെ കരുത്ത് കൂട്ടാനുള്ള ശ്രമത്തിലാണ്. ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം ബാരലിന് 72.35 ഡോളറിലാണിപ്പോള്‍. ട്രംപ് അധികാരത്തിലെത്തിയാല്‍ ബാരല്‍ വില 60 ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+