കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

നാരുകളില്ലാത്തതും പഞ്ചസാരയോ കേടാവാതിരിക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട വിഭവങ്ങള്‍.

Google Oneindia Malayalam News

പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ പ്രധാന ഭക്ഷണമെന്നുള്ളത് തലമുറകള്‍ കൈമാറിവരുന്ന ഉപദേശമാണ്. ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവന്‍ നിങ്ങളെ നയിക്കുന്നതും ഊര്‍ജസ്വലമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സഹായിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ പ്രഭാത ഭക്ഷണത്തിന് വേണ്ടി നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

1manna

ചോളം ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍, ഇരുമ്പ്, കാത്സ്യം, പോഷകം, വിറ്റാമിനുകള്‍, ഡയറ്ററി ഫൈബര്‍ എന്നിവ ഉള്‍പ്പെട്ട മന്ന ഹെല്‍ത്ത് മിക്സ് പോലുള്ള ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് ഏറ്റവും അഭികാമ്യം. നിങ്ങള്‍ ഏത് തരത്തിലുള്ള ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നത് പരിശോധിക്കൂ.

പ്രകൃതിദത്ത ചേരുവകള്‍

രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലാത്തതും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമം. ഇവയ്ക്കൊപ്പം പഞ്ചസാര ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഭക്ഷ്യധാന്യങ്ങള്‍

ഡയറ്ററി ഫൈബര്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ പരിണാമപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും. വിശപ്പടക്കുന്നതിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ചോളം ഉള്‍പ്പെടെയുള്ള ധാന്യങ്ങളും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.

manna-image

വിത്തുകള്‍
കൃത്യമായി ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയും കായികാധ്വാനം ഏറെയുള്ളവര്‍ക്കും അണ്ടിപ്പരിപ്പ്, ബദാം, നിലക്കടല, ഉണങ്ങിയ പഴങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തിന് വേണ്ടി മാറ്റിവെയ്ക്കാം. ഊര്‍ജ്ജസ്വലതയോടെ ഒരു ദിവസം ആരംഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

പാല്‍

പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് പാല്‍ കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രാവിലെ പാല്‍ കുടിയ്ക്കുന്നത് കാത്സ്യം, പ്രോട്ടീന്‍ എന്നിവ ശരീരത്തിലെത്തുന്നതിന് സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം ഏത് തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് പ്രഭാത ഭക്ഷണത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന്. ഇനി നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി ഏത് തരം ഭക്ഷണമാണ് തീന്‍മേശയിലെത്തിക്കുന്നതെന്നാണ് പ്രധാനം.

manna

പരമ്പരാഗത ചോളം, ഭക്ഷ്യധാന്യങ്ങള്‍, വിത്തുകള്‍ എന്നിവ ചേര്‍ത്ത് പോഷകസമൃദ്ധമായി തയ്യാറാക്കിയിട്ടുള്ള പ്രഭാത ഭക്ഷണമാണ് മന്ന ഹെല്‍ത്ത് മിക്സ്. പരമ്പരാഗത ചേരുവകളായ റാഗി, ബജ്ര, ജോവര്‍ ,ചോളം, ബാര്‍ലി, ഗോതമ്പ്, കുത്തരി, ചെറുപയര്‍, ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല എന്നിവയാണ് മന്ന മിക്സില്‍ അടങ്ങിയിട്ടുള്ളത്. പ്രതിദിനം രണ്ട് ഗ്ലാസ് മന്ന ഹെല്‍ത്ത് മിക്സ് കഴിക്കുന്നത് ശരീരത്തിന് ഡയറ്ററി ഫൈബര്‍, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവ പ്രദാനം ചെയ്യുന്നു.

manna

നിങ്ങളുടെ കുടുംബത്തിനാവശ്യമായ പോഷകാഹാരം നിങ്ങള്‍ക്ക് മുമ്പില്‍ വെല്ലുവിളിയാകുന്നുവെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് മന്ന ഹെല്‍ത്ത് മിക്സ്. പഞ്ചസാര ചേര്‍ത്തിട്ടില്ലാത്ത മന്ന ഹെല്‍ത്ത് മിക്സില്‍ 100 ശതമാനം പ്രകൃതിദത്തവുമാണ്. ബ്രേക് ഫാസ്റ്റ് മിക്സ് എന്നതിനപ്പുറം തയ്യാറാക്കുന്ന രീതിയില്‍ മാറ്റം വരുത്തി വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കാനും മന്ന ഹെല്‍ത്ത് മിക്സ് ഉപയോഗിക്കാം. വിശപ്പകറ്റുന്നതിനും ഊര്‍ജ്ജസ്വലരാവാനും ഈ വിധത്തില്‍ ഈ ഭക്ഷണപദാര്‍ത്ഥം ഉപയോഗിക്കാന്‍ കഴിയും. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, മൈക്രോ ന്യൂട്രിയെന്‍റുകള്‍, എന്നിവയടങ്ങിയ മന്ന ഹെല്‍ത്ത് മിക്സിനേക്കാള്‍ മികച്ച തുടക്കം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കാനില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X