'തന്നെയും കുടുംബത്തെയും വിമാനക്കമ്പനി വലച്ചു'; കോവിഡ് ആർടിപിസിആർ പരിശോധനയിൽ കുടുങ്ങി ആന്റണി രാജു
ചെന്നൈ: വിമാനക്കമ്പനി വിമാനത്താവളത്തിൽ തന്നെ വലച്ചെന്ന ആരോപണവുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് ആർ ടി പി സി ആർ പരിശോധനയുടെ പേരിൽ തന്നെയും കുടുംബത്തെയും ചെന്നൈ വിമാനത്താവളത്തിൽ വിമാനക്കമ്പനി വലച്ചെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
പ്രമുഖ വാർത്താ ചാനലായ മലയാള മനോരമയോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉയർന്ന സർക്കാർ പ്രതിനിധികൾ അടക്കം ഇടപെട്ടാണു പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി 'മനോരമ'യോട് വ്യക്തമാക്കി.
പ്രശ്നം സൃഷ്ടിച്ച സ്പൈസ് ജെറ്റ് അധികൃതർക്ക് എതിരെ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകുമെന്നും ഏറെ സമയം ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ആന്റണി രാജു പറഞ്ഞു.

ചൈന്നെ വിമാനത്താവളത്തിൽ നടന്ന സംഭവം ഇങ്ങനെ :-
പോർട്ട് ബ്ലെയറിലേക്ക് പോകാൻ താനും കുടുംബവും ഇന്നലെ പുലർച്ചെ അഞ്ചിന് ചൈന്നെ വിമാനത്താവളത്തിൽ എത്തി. കോവിഡിന്റെ രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്ത രേഖകളും തന്റെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം എന്നും വിമാനക്കമ്പനി അധികൃതർ നിർബന്ധം പിടിച്ചു. തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വേണ്ടി രാജ്യാന്തര ടെർമിനലിലേക്ക് താനും കുടുംബവും പോകേണ്ടി വന്നു.
മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

എന്നാൽ, പിന്നീട് നോർക്ക റൂട്സ് അധികൃതർ വഴി തമിഴ്നാട് സർക്കാർ പ്രതിനിധികൾ അടക്കം ഇടപെട്ടു. ആശയക്കുഴപ്പം നീങ്ങിയതോടെ ബോർഡിങിന് ശ്രമിച്ചപ്പോൾ വിമാനക്കമ്പനി പ്രതിനിധികൾ വീണ്ടും തടസ്സം ഉന്നയിച്ചു. ഒടുവിൽ ചൈന്നെ വിമാനത്താവളത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയാണ് തനിക്കും കുടുംബ്തിനും യാത്ര ചെയ്യാൻ വഴിയൊരുക്കിയത്. അതേ സമയം, തീർത്തും അനാവശ്യ പിടിവാശിയാണ് കമ്പനി കാണിച്ചതെന്നും മന്ത്രി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേ സമയം, സംഭവത്തെ തുടർന്ന് ചെന്നൈ വിമാനത്താവള അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാന കമ്പനിയോട് രേഖാ മൂലമുള്ള മറുപടി ആവശ്യപ്പെട്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, പോർട്ട് ബ്ലെയർ യാത്രയ്ക്ക് 2 ഡോസ് വാക്സീൻ എടുത്ത രേഖകൾ മതിയെന്നും എന്നാൽ , വിമാന കമ്പനി എന്തിനാണ് ആശയ ക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചതെന്നും ആണ് ചോദ്യമായി മന്ത്രി വ്യക്തമാക്കിയത്.
ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്
l

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,563 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 7 ശതമാനം കേസ് കുറവാണ് റിപ്പോർട്ട് കാണിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 3,47,46,838 ആയി. 132 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,77,554 ആയി.

അതേ സമയം, 82,267 പേരാണ് നിലവിൽ രോഗം ബാധിച്ച് വിവിധ ആശുപത്രികളായി ചികിത്സയിൽ ഉള്ളത്. രാജ്യത്ത് 571 ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. എന്നാൽ, 8,077 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,41,87,017 ആയി.
എന്നാൽ, ഒമൈക്രോണ്‍ ജാഗ്രതയും രാജ്യത്ത് തുടരുന്നു. മഹാരാഷ്ട്രയിൽ കൂടുതൽ ഒമൈക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ , രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായി മഹാരാഷ്ട്രമാറി. ഇന്നലെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.