Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരറിവാളനെ മോചിപ്പിക്കാന്‍ അര്‍പ്പുതമാളിന്റെ 31 വര്‍ഷത്തെ പോരാട്ടം, കൈയ്യടിച്ച് കമല്‍ഹാസന്‍

ചെന്നൈ: അര്‍പുതമ്മാള്‍ ആ പേര് വര്‍ഷങ്ങളായി രാജ്യം മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. പേരറിവാളന്റെ അമ്മ എന്നതിലുപരി, മകന്റെ നീതിക്കായി അവര്‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഏറ്റവും കൂടുതല്‍ കാലം അവര്‍ കഴിഞ്ഞത് ജയിലിന് പുറത്താണ്. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തപ്പോള്‍ കണ്ട അതേ സന്തോഷമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്.

19 വയസ്സിലാണ് മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷം അവന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ജീവിതം എന്നത് ഞങ്ങള്‍ക്കുണ്ടായില്ല. പല കോടതികളിലും അധികാര ഇടനാഴികളിലും അലഞ്ഞാണ് അര്‍പ്പുതമ്മാള്‍ മകന് നീതി നേടി കൊടുത്തത്. ഒരമ്മയുടെ നിശ്ചയദാര്‍ഢ്യം എന്ന് പറയാം.

1

പേരറിവാളനും അമ്മ അര്‍പുതം അമ്മാളും ചെന്നൈക്ക് പുറപ്പെട്ടിരിക്കുകയാണ്. വേറൊന്നുമല്ല, മുഖ്യമന്ത്രി സ്റ്റാലിനെ കണ്ട് നന്ദി പറയാനാണ്. ഈ മോചനത്തിന് അവര്‍ കടപ്പെട്ടിരിക്കുന്നതും സ്റ്റാലിനോടാണ്. 1991 ജൂണ്‍ പതിനൊന്നിനാണ് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് സിബിഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പിന്നെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാണ് അര്‍പുതമ്മാളും ഭര്‍ത്താവും പേരറിവാളനെ കാണുന്നത്. ഒന്‍പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയെന്നാണ് പേരറിവാളന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ഉപയോഗിച്ച ബെല്‍റ്റ് ബോംബില്‍ ഈ ബാറ്ററിയാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.

2

പക്ഷേ മകനെ കുറിച്ച് രണ്ട് മാസത്തോളം ഒരു വിവരവും കുടുംബത്തിന് കിട്ടിയില്ല. ഇവിടെ നിന്നങ്ങോട്ട് അര്‍പുതമ്മാളിന്റെ പോരാട്ടം തുടങ്ങുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും, നിയമത്തെയും കോടതിയെയും ഒക്കെ സഹായം അവര്‍ തേടിക്കൊണ്ടിരുന്നു. പേരറിവാള്‍ 32 വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ 23 വര്‍ഷവും ഏകാന്ത തടവിലായിരുന്നു. പലതവണയാണ് വധശിക്ഷയുടെ തിയതി മാറിയത്. അതാണ് ശരിക്കും ഭാഗ്യമായത്. സിബിഐ കോടതിയില്‍ പേരറിവാളന്റെ മൊഴിയുടെ പൂര്‍ണ ഭാഗം നല്‍കിയില്ലെന്ന് അര്‍പ്പുതമ്മാള്‍ തുടക്കം മുതല്‍ ആരോപിക്കുന്നുണ്ടായിരുന്നു. പിന്നീട് തമിഴ്‌നാട് സര്‍ക്കാര്‍ വലിയ രീതിയില്‍ ഇടപെട്ടിരുന്നു ഈ കേസില്‍. പക്ഷേ രാഷ്ട്രപതി സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരുന്നു.

3

ദയാഹര്‍ജി, പരോള്‍, ശിക്ഷായിളവ് എന്നിവയ്‌ക്കെല്ലാം ഇക്കാലയളവില്‍ അര്‍പ്പുതമ്മാള്‍ അലിഞ്ഞിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം കൂടി പരിഗണിച്ചാണ് ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചത്. ജയലളിത മുതല്‍ ഡിഎംകെ സര്‍ക്കാര്‍ വരെ പ്രത്യേക ഇളവിന് ശുപാര്‍ശ ചെയ്ത് നിരവധി തവണ പ്രമേയം പാസാക്കിയിരുന്നു. പക്ഷേ ഗവര്‍ണറുടെ ഓഫീസ് ഇതെല്ലാം മടക്കി. സുപ്രീം കോടതിയാണ് തീരുമാനം വേഗം എടുക്കണമെന്ന് നിര്‍ദേശം. അപ്പോഴും ഗവര്‍ണറുടെ തീരുമാനം നീണ്ടു. ഒടുവില്‍ സുപ്രീം കോടതി തന്നെ ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

4

അതേസമയം സമാനതകളില്ലാത്ത നിയമപോരാട്ടത്തിന്റെ വിജയമാണ് പേരറിവാളന്റെ കേസിലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രഭു സുബ്രഹ്മണ്യന്‍ പറഞ്ഞു. പത്ത് വര്‍ഷമായി ഈ കേസിന്റെ പിന്നാലെയായിരുന്നു. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും വിധി നിര്‍ണായകമാണെന്ന് പ്രഭു പറഞ്ഞു. ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷങ്ങള്‍. അത് ഇപ്പോഴെങ്കിലും അവസാനിച്ചതില്‍സ ന്തോഷം. പേരറിവാളനോട് അനീതി കാണിച്ച് സര്‍ക്കാരുകള്‍ പന്താടി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വിജയം നേടിയത് അര്‍പ്പുതമ്മാളിന്റെ യുദ്ധസമാന പ്രകൃതവും നീതിയുമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

5

അതേസമയം മുപ്പത് വര്‍ഷത്തിന് ശേഷമുള്ള മോചനം മാനുഷിക പരിഗണന വെച്ചാണെങ്കില്‍ നന്നായി എന്ന് മേജര്‍ രവി പറഞ്ഞു. മുപ്പത് വര്‍ഷമായി അയാളുടെ വധശിക്ഷ നടപ്പാക്കാതെ വലിച്ച് നീട്ടി കൊണ്ടുപോവുകയായിരുന്നു. കസബ് എന്ന ഭീകരന്റെ കേസില്‍ വളരെ പെട്ടെന്ന് തന്നെ ശിക്ഷ വിധിച്ച് നടപ്പാക്കിയതാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ശിക്ഷിക്കാന്‍ ഈ അടുത്തിടെ വരവെ ഭരിച്ചിരുന്ന അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനി അയാള്‍ ജയില്‍ ഇട്ടിട്ട് കാര്യമില്ല. ഇത്രയും കാലം കൊണ്ട് അയാള്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. പേരറിവാളന്‍ തെറ്റ് ചെയ്തില്ല എന്ന ന്യായത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+