Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ഒമ്പതാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില: ദില്ലിയിലും മുംബൈയിലും പെട്രോൾ വില നൂറ് കടന്നു

ദില്ലി: രാജ്യത്ത് ഇന്ധനവില ഏഴാംദിവസവും മാറ്റമില്ലാതെ തുടരുന്നു. ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയായും ഡീസൽ ലിറ്ററിന് 88.92 രൂപയായും ആഗസ്റ്റ് 24 ന് കുറഞ്ഞിട്ടുണ്ട്. അതേസമയം ദില്ലിയിൽ ഓഗസ്റ്റ് 31 ന് ഇന്ധനവില അതേപടി തുടരുകയാണ്. മുംബൈയിലും ഇന്ധനവില സമാനമാണ്. ലിറ്ററിന് 107.52 രൂപയാണ് മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഇതോടെ പെട്രോൾ വില 100 കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഡീസൽ വില ലിറ്ററിന് 96.48 രൂപയ്ക്ക് വിൽക്കുന്നത് അതേപടി തുടരുന്നു. കൊൽക്കത്തയിലും ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.82, 91.98 എന്നിങ്ങനെ തുടരുകയാണ്.

അതേസമയം, ഓഗസ്റ്റ് 31 ന് പശ്ചിമ ബംഗാളിലുടനീളമുള്ള 3000 പെട്രോൾ പമ്പുകൾ ഒരു ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പെട്രോളിയം ഡീലർമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാൾ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (ഡബ്ല്യുബിപിഡിഎ) അതിന്റെ രണ്ട് പ്രാഥമിക ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മഴക്കാലത്ത് എത്തനോൾ കലർന്ന പെട്രോൾ വിതരണം നിർത്തുക, കേന്ദ്രങ്ങളിലെ ഇന്ധനത്തിന്റെ കുറവ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമരം. ചെന്നൈയിലും ഒരു ലിറ്റർ പെട്രോളിന്- 99.20 രൂപയാണ് വില. ഡീസൽ വില ലിറ്ററിന് 93.52 രൂപയായി മാറ്റമില്ലാതെ തുടരുന്നുണ്ട്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

 petro-161917402

അതേസമയം, പുതുച്ചേരി സർക്കാർ ഓഗസ്റ്റ് 25 ന് പ്രാദേശിക ഭരണകൂടം പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) മൂന്ന് ശതമാനം കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി എൻ.രംഗസാമി എടുത്ത തീരുമാനമാണ് ലഫ്റ്റനന്റ് ഗവർണർ തമിളിസൈ സൗന്ദരരാജൻ അംഗീകരിച്ചതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. വാറ്റ് വെട്ടിക്കുറച്ചതോടെ പുതുച്ചേരി, കാരക്കൽ മേഖലകളിൽ പെട്രോൾ വില ലിറ്ററിന് 2.43 രൂപ കുറഞ്ഞിട്ടുണ്ട്.

ഇന്ത്യ അതിന്റെ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 85 ശതമാനത്തോളം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കുന്നത്. രാജ്യത്ത് ജൂലൈ 17 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി വർദ്ധിപ്പിച്ചത്. അതിനുമുമ്പ്, മേയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർദ്ധിപ്പിച്ചിരുന്നു.
ഈ കാലയളവിൽ ഡീസൽ നിരക്ക് 9.14 രൂപ ഉയർന്നു. ഈ കാലയളവിലെ വിലവർധന രാജ്യത്തെ പകുതിയിലധികം പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ നൂറ് കടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+