എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

''അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച സംവിധായിക തട്ടിപ്പുകാരി''; രക്ഷിക്കാന്‍ മന്ത്രി ഇടപെട്ടെന്ന് ആരോപണം

Google Oneindia Malayalam News

കൊച്ചി: യുവാവിനെ പറഞ്ഞ് പറ്റിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ ഉന്നത ഇടപെടലുണ്ടെന്ന് ആരോപണം. യുവാവ് തന്നെയാണ് ഇക്കാര്യം ഉന്നയിച്ചത്. സംവിധായികയ്‌ക്കെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. നടപടിയെടുക്കാതിരിക്കാന്‍ ഒരു മന്ത്രി ഇടപെടല്‍ നടത്തിയെന്നുമാണ് യുവാവ് ആരോപിക്കുന്നത്.

ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത്രയേറെ തെളിവുണ്ടായിട്ടും കേസ് അട്ടിമറിക്കാനായി ശ്രം നടന്നു. പെണ്‍വാണിഭവും, മയക്കുമരുന്ന് കച്ചവടവും ഷൂട്ടിംഗിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.

1

നേരത്തെ യുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കിയ വഞ്ചിച്ചെന്നാണ് യുവാവ് പറയുന്നു.

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണംമനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം സമാനമായ ആരോപണം മലപ്പുറത്തുകാരിയായ യുവതിയും ഉന്നയിച്ചിട്ടുണ്ട്. തന്റെ ജീവിതം വെബ്‌സീരീസില്‍ അഭിനയിച്ചതോടെ തകര്‍ന്നുവെന്നും, ആരും ചതിയില്‍ വീഴരുതെന്നും നടി പറയുന്നു. ഈ യുവതി തിരുവനന്തപുരം സൈബര്‍ സെല്ലിന് അടക്കം പരാതി നല്‍കിയിട്ടുണ്ട്. സീരിയലില്‍ അഭിനയിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ്‌സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നു.

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

അതേസമയം സംവിധായികയ്‌ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത് അടക്കം എട്ടോളം പരാതികളാണ് ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലായി ഉള്ളത്. സംസ്ഥാനത്തെ പ്രമുഖ മന്ത്രിയാണ് ഈ സംവിധായികയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതെന്ന് പരാതിക്കാരനായ യുവാവ് പറയുന്നു.

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമിപ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

അതാണ് നിയമനടപടി സ്വീകരിക്കാത്തതിന് കാരണം. ഈ സംവിധായിക കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും 16 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെ അടക്കം എത്തിച്ചിരുന്നു. ക്യാമറാമാന്റെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നും യുവാവ് ആരോപിക്കുന്നു.

കൊച്ചിയില്‍ കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പായ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് സംവിധായിക. നേരത്തെ ഇവരുടെ സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ തന്നെ പരാതിയുമായി ഇവര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ശമ്പളം കിട്ടാത്ത പ്രശ്‌നത്തില്‍ പരാതി പറഞ്ഞ ഇവരെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സ്ഥാപനത്തിന്റെ മറവില്‍ 50 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണമൊന്നും വന്നിട്ടില്ല.

Ernakulam
English summary
adult web series: complainant says women director getting support from minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X